ടെഹറാന്‍: ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ കരാറുണ്ടാക്കിയാലും ഇവ പുറത്തെത്തിക്കുക എന്നത് കനത്ത വെല്ലുവിളിയെന്നു വിദഗ്ധര്‍. ലോക ചരിത്രത്തിലെ തന്നെ അതിസങ്കീര്‍ണമായ യുറേനിയം നീക്കമായിരിക്കും ഇതെന്നാണ് ആണവ വിദഗ്ദ്ധരെയും ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സാങ്കേതികവും സുരക്ഷാപരവുമായ വലിയ പ്രശ്‌നമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാന്റെ യുറേനിയം ശേഖരത്തിന്റെ സിംഹഭാഗവും ഇസ്ഫഹാന്‍, നഡാന്‍സ് തുടങ്ങിയ കേന്ദ്രങ്ങളിലാണെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളില്‍ ഈ രണ്ട് കേന്ദ്രങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതോടെ യുറേനിയം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിലേക്കുള്ള പ്രവേശനം ദുഷ്‌കരമാക്കി. യുറേനിയം സൂക്ഷിക്കുന്നതിനു സമീപത്തായുളള ടണലുകളുടെ പ്രവേശന കവാടങ്ങള്‍ തകരുകയോ മണ്ണു മൂടുകയോ ചെയ്തിരിക്കുകയാണ്. മാസങ്ങളായപരിശോധകര്‍ക്ക് കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവിടേയ്ക്ക് എത്തപ്പെടുക എന്നത് തന്നെ വലിയ പ്രയാസമായി മാറിയിരിക്കുന്നു. വാതക രൂപത്തിലുള്ള യുറേനിയം സിലിണ്ടറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആക്രമണങ്ങളില്‍ ഈ കണ്ടെ യ്‌നറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
ആണവ വസ്തുക്കള്‍ കൊണ്ടുപോകുന്നത് സമാധാനകാലത്ത് പോലും അതീവ ശ്രദ്ധ ആവശ്യമുള്ള കാര്യമാണ്. സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു പ്രദേശത്തുനിന്ന് ഇവ നീക്കം ചെയ്യുമ്പോള്‍ സുരക്ഷയും ചരക്കുനീക്കവും വലിയ വെല്ലുവിളിയാകും. ഇവിടെ നിന്നും ഈ യുറേനിയം എവിടേക്ക് കൊണ്ടുപോകും എന്നതുമുയരുന്നു. അമേരിക്കയിലേക്ക് യുറേിയം നീക്കുന്നതിനോട് ഇറാന് എതിര്‍പ്പുണ്ട്. റഷ്യയോ കസാക്കിസ്ഥാനോ പകരമായി പരിഗണിക്കുന്നുണ്ടെങ്കിലും അവിടെയും നയതന്ത്രപരമായ തടസങ്ങളുണ്ട്. കെമാറ്റം അംഗീകരിക്കപ്പെട്ടാലും, ഇറാന്‍ എല്ലാ യുറേനിയവും കൈമാറിയോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് അമേരിക്ക നേരിടുന്ന മറ്റൊരു വെല്ലുവിളി. ഏതെങ്കിലും വസ്തുക്കള്‍ ഒളിപ്പിച്ചുവെക്കാനോ നശിപ്പിക്കപ്പെട്ടതായി പ്രഖ്യാപിക്കാനോ ഉള്ള സാധ്യത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.
അതിനാല്‍ പരിസ്ഥിതി പരിശോധനകള്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ നിരീക്ഷണങ്ങള്‍ ആവശ്യമായി വരും. ചുരുക്കത്തില്‍, ചര്‍ച്ചകളിലൂടെ ഇറാനെ സമ്മതിപ്പിക്കുക എന്നതിനേക്കാള്‍ പ്രായോഗികമായി അത് നടപ്പിലാക്കുക എന്നതിലായിരിക്കും ലോകം ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ കടമ്പ.
Even if Iran makes a deal to transfer uranium to the US, getting it out will be a big challenge.














