ന്യൂയോര്‍ക്ക് യോര്‍ക്ക്ടൗണ്‍ ഹൈറ്റ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

ന്യൂയോര്‍ക്ക് യോര്‍ക്ക്ടൗണ്‍ ഹൈറ്റ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് യോര്‍ക്ക്ടൗണ്‍ ഹൈറ്റ്‌സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് . ‘കൃപയുടെ പാത്രങ്ങള്‍’ എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി ദേവാലയത്തില്‍ ജോണ്‍ താമരവേലില്‍, റിംഗിള്‍ ബിജു, ഡോ. റെബേക്ക പോത്തന്‍, പ്രേംസി ജോണ്‍, ഈതന്‍ കൂട്ടുമാത എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

ദേവാലയ സെക്രട്ടറി സക്കറിയ ബാബു, ട്രഷറര്‍ ബാബു ജോര്‍ജ്, ഭദ്രാസന അസംബ്ലി അംഗങ്ങളായ കുര്യന്‍ പള്ളിയങ്കല്‍, ജോര്‍ജ്കുട്ടി മാത്യു, മലങ്കര അസോസിയേഷന്‍ അംഗങ്ങളായ വര്‍ഗീസ് മാമ്പള്ളില്‍, സാജന്‍ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

ഇടവക വികാരി ഫാ. നൈനാന്‍ ടി. ഈശോ ഇടവക കമ്മിറ്റിയോടൊപ്പം കോണ്‍ഫറന്‍സ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ജോണ്‍ താമരവേലില്‍ കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഈതന്‍ കൂട്ടുമാത കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചിന്താ വിഷയം, കോണ്‍ഫറന്‍സ് തീയതി, സമയം, സ്ഥലം, പ്രഭാഷകര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെച്ചു.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ് ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

ഡോ. റെബേക്ക പോത്തന്‍ ഇടവകാംഗങ്ങളോട് സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടുകയും, സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

രജിസ്‌ട്രേഷന്‍, സൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ റിംഗിള്‍ ബിജു നല്‍കി.

പ്രേംസി ജോണ്‍ റാഫിളിനെ കുറിച്ച് സംസാരിക്കുകയും, അംഗങ്ങളെ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങളെ കുറിച്ച് സംസാരിച്ച ജോണ്‍ താമരവേലില്‍ ഇടവക വികാരിക്കും ഇടവകാംഗങ്ങള്‍ക്കും ഊഷ്മളമായ സ്വാഗതത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.

ദേവാലയ വികാരി ഫാ. നൈനാന്‍ ടി. ഈശോ രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളെയും അച്ചന്‍ പ്രോത്സാഹിപ്പിക്കുകയും, കോണ്‍ഫറന്‍സ് ടീമിന്റെ സമര്‍പ്പണത്തിനു നന്ദി പറയുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി https://fycnead.org/ സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

വാര്‍ത്ത : ജിനേഷ് തമ്പി

Family and Youth Conference Kickoff at St. Gregorios Orthodox Church in Yorktown Heights, New York

Share Email
LATEST excelnclexrn
Top