ഇന്ത്യ- യുഎസ് ഉഭയകക്ഷി വ്യാപാരകരാര്‍ അന്തിമഘട്ടത്തിലെന്നു ട്രംപ്

ഇന്ത്യ- യുഎസ് ഉഭയകക്ഷി വ്യാപാരകരാര്‍ അന്തിമഘട്ടത്തിലെന്നു ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ളി വ്യാപാര കരാര്‍ അന്തിമഘട്ടത്തിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഇരുരാജ്യങ്ങളും ഉടന്‍ തന്നെ പുതിയൊരു വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്നും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വ്യക്തമാക്കിഇന്ത്യ കരാര്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. നമ്മളും പുതിയൊരു കരാറിലേക്ക് നീങ്ങുകയാണ്. നിലവില്‍ കരാറുമായി വളരെ അടുത്തുകഴിഞ്ഞതായും ട്രംപ് പറഞ്ഞു. ഇതിനുമുന്‍പ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുള്ള പരമ്പരാഗത വ്യാപാര കരാറുകളെ അപേക്ഷിച്ച് കൂടുതല്‍ സമഗ്രവും വ്യത്യസ്തവുമായ തലങ്ങളുള്ള ഒന്നായിരിക്കും പുതിയ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ട വ്യവസ്ഥകള്‍ അന്തിമമായി അംഗീകരിച്ചതായും നിലവില്‍ ഇവയുടെ നിയമപരമായ കരട് തയ്യാറാക്കല്‍ പുരോഗമിക്കുകയാണെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും പ്രതീക്ഷ.നേരത്തെ ഫെബ്രുവരി മാസത്തില്‍ ഇരുരാജ്യങ്ങളും ആദ്യഘട്ട വ്യാപാര കരാറിന്റെ രൂപരേഖ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ യുഎസിലെ താരിഫ് നയങ്ങളിലുണ്ടായ മാറ്റങ്ങളെത്തുടര്‍ന്ന് ചില വ്യവസ്ഥകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായി വരികയായിരുന്നു. എല്ലാ തര്‍ക്കങ്ങളും പരിഹരിച്ച് ഉടന്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപ്രധാനമായ വ്യാപാര കരാര്‍ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലാണ് ട്രംപിന്റെ പ്രതികരണമെന്നത് നയതന്ത്രപരമായി വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി വ്യാപാരം, ഊര്‍ജ്ജം, സാങ്കേതികവിദ്യ, പ്രതിരോധം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ച് റൂബിയോ ന്യൂഡല്‍ഹിയില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തിവരികയാണ്

India-US bilateral trade deal in final stages, says Trump

Share Email
Top