കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു രാവിലെ ആരംഭിച്ച് വോട്ടെടുപ്പില്‍ തുടക്കം മുതലേ മിക്ക പോളിംഗ് സ്‌റ്റേഷനുകളിലും വോട്ട ര്‍മാരുടെ വന്‍തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ ജിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ആകെയുള്ള 294 സീറ്റുകളില്‍ 142 മണ്ഡലങ്ങളാണ് ഇന്ന് വിധി എഴുതുന്നത്. തുടര്‍ച്ച യായ നാലാം തവണയും അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോരാടു മ്പോള്‍, ചരിത്രത്തിലാദ്യമായി ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശ വാദവുമായാണ് ബിജെപി കോണ്‍ഗ്രസും സിപിഐഎമ്മും മത്സരരംഗത്തുണ്ടെങ്കിലും പ്രധാന പോരാട്ടം തൃണമൂലും ബിജെപിയും തമ്മിലാണ്.
ഏപ്രില്‍ 23-ന് നടന്ന ഒന്നാം ഘട്ടത്തില്‍ വടക്കന്‍ ബംഗാളിലെ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവിടെ രേഖപ്പെടുത്തിയ 93.17 ശതമാനം എന്ന റെക്കോര്‍ഡ് പോളിംഗ് ഇരുപാര്‍ട്ടികള്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ ബംഗാള്‍ തൃണമൂലിന്റെ ഉരുക്കുകോട്ടകളാണ്
കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ്, നാദിയ, ഹൂഗ്ലി തുടങ്ങിയ ജില്ലകളടങ്ങുന്ന ഈ മേഖലയില്‍ ബിജെപിക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഭരണം പിടിക്കാന്‍ സാധിക്കൂ. ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ഭവാനിപൂരിലാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ മത്സരം. 2021-ല്‍ നന്ദിഗ്രാമില്‍ മമതയെ തോല്‍പ്പിച്ച സുവേന്ദു അധികാരിയുമായുള്ള ഈ പോരാട്ടത്തെ ‘തിരഞ്ഞെടുപ്പ് യുദ്ധങ്ങളുടെ മാതാവ്’ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
ടോളിഗഞ്ചില്‍ തൃണമൂലിന്റെ കരുത്തനായ അരൂപ് ബിശ്വാസും ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ പാപിയ അധികാരിയും തമ്മിലാണ് പോരാട്ടം.
പാനിഹാട്ടില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് പീഡനക്കേസിലെ ഇരയുടെ അമ്മയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. തൃണമൂലിന്റെ തീര്‍ത്ഥങ്കര്‍ ഘോഷാണ് എതിരാളി.
Final phase of voting begins in Bengal: Crucial for Mamata















