ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ : ഹോർമൂസ് കടലിടുക്കിലെ ഇറാൻ നടപടികളെ സംയുക്തമായി അപലപിച്ചു 

ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ : ഹോർമൂസ് കടലിടുക്കിലെ ഇറാൻ നടപടികളെ സംയുക്തമായി അപലപിച്ചു 

ദുബായ്: ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന നീക്കങ്ങളെ അപലപിച്ച്  ഗൾഫ് രാജ്യങ്ങൾ. സൗദിയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ യോഗമാണ് ഇറാൻ നടപടികളെ സംയുക്തമായി അപ ലപിച്ചത്.

കപ്പൽ ഗതാഗതം തടസ്സപ്പെടു ത്തുന്നതി നെതിരേയും ഗതാഗതത്തിന് ഫീസ് ഈടാക്കുന്നതി നെതിരെ മുന്നറിയിപ്പും നൽകി.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഖത്തർ, ബഹ്റൈൻ  കുവൈത്ത്  യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉന്നത നേതൃത്വങ്ങൾ  പങ്കെടുത്തു. 

ഇതിനിട ഇറാനിലേക്ക് പോകുകയാണെന്ന് സംശയിച്ച് ചരക്കുകപ്പലിനെ യുഎസ് മറീനുകൾ അറബിക്കടലിൽ തടഞ്ഞു. ‘എംവി ബ്ലൂ സ്റ്റാർ III’ എന്ന വാണിജ്യ കപ്പലാണ് തടഞ്ഞത്. ഇറാനിയൻ തുറമുഖ ത്തേക്കല്ല പോകുന്നതെന്ന് വ്യക്തമായ തോടെ കപ്പലിനെ വിട്ടയച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ലോക വിപണിയിൽ  എണ്ണവില കുതിച്ചു യരുന്ന സാഹചര്യത്തിൽ ഹോർമു സ് കടലിടുക്കിലെ ഉപരോധം അവസാനി പ്പിക്കാൻ ഇറാനോട് ജർമൻ വിദേശകാ ര്യമന്ത്രി ജോഹാൻ വഡേഫുൾ ആവശ്യപ്പെട്ടു.  ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഈ വിഷയത്തിൽ ഇടപെടണമെന്നും വഡേഫുൾ എക്സിൽ കുറിച്ചു..

Gulf countries against Iran: Jointly condemn Iran’s actions in the Strait of Hormuz

Share Email
LATEST excelnclexrn
Top