swayamvara
pulimoottil

ഫൊക്കാന തിരഞ്ഞെടുപ്പ്: ടീം എംപവറിന് കരുത്തായി പമ്പയുടെ അംഗീകൃത പ്രതിനിധികളായി ജോർജ് ഓലിക്കൽ, സുധ കർത്ത സാരഥികൾ

ഫൊക്കാന തിരഞ്ഞെടുപ്പ്: ടീം എംപവറിന് കരുത്തായി പമ്പയുടെ അംഗീകൃത പ്രതിനിധികളായി ജോർജ് ഓലിക്കൽ, സുധ കർത്ത സാരഥികൾ

ഫിലഡെൽഫിയ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ കുടക്കീഴിലുള്ള സംഘടനയായ ഫൊക്കാന (FOKANA)യുടെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിവിധ സ്ഥാനാർഥികളും പാനലുകളും സജീവ പ്രചാരണത്തിലാണ്. ഓഗസ്റ്റ് 7-ന് ഫൊക്കാന കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിൽ ലീല മരേട്ട് നയിക്കുന്ന ടീം എംപവർ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.

ടീം എംപവറിന് കൂടുതൽ ആത്മവിശ്വാസം പകരുന്നത് പമ്പ (PAMPA)യുടെ അംഗീകൃത പ്രതിനിധികളായ ജോർജ് ഓളിക്കലും (ജനറൽ സെക്രട്ടറി) സുധ കർത്തയും (ട്രസ്റ്റീ ബോർഡ്) സ്ഥാനാർഥികളായി മികച്ച മത്സരമാണ് കാഴ്ച വയ്ക്കുന്നത്. സംഘടനാ രംഗത്തെ ദീർഘകാല പ്രവർത്തന പരിചയവും ഫൊക്കാനയിലെ മുൻകാല സേവനാനുഭവവും ഇരുവർക്കും ഉണ്ടെന്നത് പ്രവർത്തകരുടെ ഇടയിൽ ശ്രദ്ധേയമായ ചർച്ചയായി മാറിയിട്ടുണ്ട്.

ജോർജ് ഓലിക്കലും, സുധ കർത്തയും മുൻപ് ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് സംഘടനയുടെ വളർച്ചയ്ക്കും വികസനത്തിനും സംഭാവന നൽകിയവരാണെന്ന് അനുയായികൾ ചൂണ്ടിക്കാട്ടുന്നു. ഭരണപരമായ പരിചയസമ്പത്തും, സംഘടനാ ഏകോപന ശേഷിയും, സമൂഹവുമായി അടുത്ത ബന്ധവും ഇവരുടെ പ്രധാന ശക്തികളായാണ് വിലയിരുത്തപ്പെടുന്നത്.

ടീം എംപവറിന്റെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികൾ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തി ശക്തമായി മുന്നേറുകയാണ്. യുവജന പങ്കാളിത്തം വർധിപ്പിക്കുക, അംഗസംഘടനകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുക, സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾ വിപുലീകരിക്കുക, ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഐക്യവും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് ടീം എംപവർ മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രചാരണ പ്രവർത്തകർ വ്യക്തമാക്കുന്നു.

പമ്പയുടെ അംഗീകൃത പ്രതിനിധികളായ ജോർജ് ഓലിക്കലിനും സുധ കർത്തയ്ക്കും വിവിധ മലയാളി സംഘടനകളിൽ നിന്നുള്ള നേതാക്കളുടെയും പ്രതിനിധികളുടെയും പിന്തുണ ലഭിക്കുന്നതായി ടീം എംപവർ വൃത്തങ്ങൾ അവകാശപ്പെടുന്നു. അനുഭവസമ്പന്നരായ സ്ഥാനാർഥികൾ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്ന് പമ്പ പ്രസിഡന്റ് അലക്സ് തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഓഗസ്റ്റ് 7-ന് നടക്കുന്ന തിരഞ്ഞെടുപ്പ് ഫൊക്കാനയുടെ ഭാവി നേതൃത്വത്തെ നിർണയിക്കുന്ന പ്രധാന ഘട്ടമായതിനാൽ വടക്കേ അമേരിക്കയിലെ മലയാളി സമൂഹം വലിയ താൽപര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കുന്ന അംഗീകൃത പ്രതിനിധികളുടെ വോട്ടുകളിലൂടെയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുക. പെൻസിൽവാനിയ പോക്കണോസ് കലഹാരി റിസോർട്ടിൽ നടത്തപ്പെടുന്ന ഫൊക്കാനയുടെ കൺവെൻഷനോടനുബന്ധിച്ചാണ് തെരെഞ്ഞെടുപ്പ് നടത്തപ്പെടുക.

Share Email
LATEST excelnclexrn
More Articles
Top