ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കി ലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇറാന്‍ നിയമനിര്‍മാണം പരിഗണിക്കു ന്നതായി റിപ്പോര്‍ട്ട്.
മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍ മൂസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പ്രത്യേക അനു മതി നിര്‍ബന്ധമാക്കും. ഇതിനായി ഇറാന്‍ പാര്‍ലമെന്റ് പ്രത്യേക ബില്‍ തയ്യാറാ ക്കിയതായാണ് സൂചന. പുതിയ നിയമം നടപ്പിലായാല്‍ ഇസ്രയേല്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കും.
ഇറാനെ ആക്രമിച്ച രാജ്യങ്ങളില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരുടെ കപ്പലുകള്‍ കടത്തിവിടേ ണ്ടെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ പാക്കിസ്ഥാന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകളും ആരംഭിച്ചു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വിശ്വ സ്തനായ മധ്യസ്ഥന്‍ ആയി പാകിസ്ഥാന്‍ പ്രവര്‍ത്തിക്കുമെന്ന് ഷഹബാസ് ഷരീഫ് ഉറപ്പ് നല്‍കി.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതയായ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലയളവ് ബുധനാഴ്ച്ച അവസാനിക്കും. സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചാല്‍ അന്താരാഷ്ട്ര വിപണി യില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാനും ചരക്ക് ഗതാഗതം തടസ്സപ്പെടാനും കാരണ മാകും.
സമാധാന ചര്‍ച്ചകളില്‍ അമേരി ക്കന്‍ ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. യുഎസ് ഒരു കരാറി ല്‍ നിന്ന് വളരെ അക ലെയല്ല എന്നാണ് റൈറ്റ് അഭിപ്രാ യപ്പെട്ടത്. പൊതുസ്ഥലത്ത് നിങ്ങള്‍ കേള്‍ക്കുന്നകാര്യങ്ങള്‍ക്കിടയിലും ഇറാനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ക്രിസ് റൈറ്റ് കൂട്ടിച്ചേര്‍ത്തു.
Iran prepares to legislate on shipping through the Strait of Hormuz













