യുറേനിയം വിട്ടു നല്കുമെന്ന ട്രംപിന്റെ അവകാശ വാദത്തെ തള്ളി ഇറാന്‍: ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ച വീണ്ടും പ്രതിസന്ധിയിലോ

യുറേനിയം വിട്ടു നല്കുമെന്ന ട്രംപിന്റെ അവകാശ വാദത്തെ തള്ളി ഇറാന്‍: ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ച വീണ്ടും പ്രതിസന്ധിയിലോ

ടെഹ്‌റാന്‍/വാഷിംഗ്ടണ്‍: ഇറാനുമായുളള ചര്‍ച്ചയില്‍ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് വിട്ടുനല്കാമെന്നു സമ്മതിച്ചതായുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ തള്ളി ഇറാന്‍. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുളള രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഫലം കാണുമോ എന്ന ചോദ്യം ശക്തമായി ഉയരുന്നു. തങ്ങളുടെ കൈവശമുളള സംമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഇറാന്‍ നല്കിയിരിക്കുന്നത്.

‘ഇറാന്റെ സംമ്പുഷ്ടീകരിച്ച യുറേനിയം മറ്റൊരിടത്തേക്കും നീക്കപ്പെടില്ലെന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു.കഴിഞ്ഞ വര്‍ഷം ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബി2 ബോംബറുകള്‍ നടത്തിയ ആക്രമണത്തിന് ശേഷം അവശേഷിക്കുന്ന ആണവ അവശിഷ്ടങ്ങള്‍അമേരിക്ക പിടിച്ചെടുക്കുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചിരുന്നു.

ഇറാനുമായി ചേര്‍ന്ന് യുറേനിയം വീണ്ടെടുക്കാന്‍ അമേരിക്ക പ്രവര്‍ത്തിക്കുമെന്ന് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. ‘വലിയ യന്ത്രസാമഗ്രികളുമായി ഞങ്ങള്‍ ഇറാനില്‍ പ്രവേശിക്കും. അവിടെ ഖനനം നടത്തി യൂറേനിയം അമേരിക്കയിലേക്ക് കൊണ്ടുവരും,’ ട്രംപ് പറഞ്ഞു. ഈ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇതിനായി പണമൊന്നും കൈമാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ അവകാശവാദങ്ങളെല്ലാം തള്ളിയ ഇറാന്‍, ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് അറിയിച്ചു.

Iran rejects Trump's claim of uranium release: Iran-US peace talks in crisis again
Share Email
LATEST
More Articles
Top