അമേരിക്കയ്ക്ക് തിരിച്ചടിയുമായി ഇറാന്‍: യുഎസ് പടക്കപ്പലുകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം

അമേരിക്കയ്ക്ക് തിരിച്ചടിയുമായി ഇറാന്‍: യുഎസ് പടക്കപ്പലുകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം

ടെഹ്‌റാന്‍: ഇറാന്റെ ചരക്കുകപ്പല്‍ അമേരിക്ക പിടിച്ചെടുത്തതിനു പിന്നാലെ അമേരിക്കയ്ക്ക് തിരിച്ചടിയുമായി ഇറാന്‍. അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു ഒമാന്‍ കടലിടുക്കില്‍ താവളമടിച്ചിട്ടുള്ള അമേരിക്കന്‍ പടക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നിലവിലെ രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തല്‍ പോലും ഫലത്തില്‍ ഇല്ലാതായി.

ഇറാന്റെ ചരക്ക് കപ്പലായ തൂസ്‌ക’ പിടിച്ചെടുത്തതിന് നേരിട്ടുള്ള പ്രതികാരമായാണ് ഡ്രോണ്‍ ആക്രമണമെന്നു തസ്‌നിം വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. എത്ര ഡ്രോണുകളാണ് അയച്ചതെന്നോ അമേരിക്കന്‍ കപ്പലുകള്‍ക്ക് എന്തെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ പ്രകോപനത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഇറാന്റെ സൈനിക കമാന്‍ഡായ ഖാതം അല്‍-അന്‍ബിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചു വെന്ന് ആരോപിച്ച് ഇറാനിയന്‍ പതാക വഹിച്ച തൂസ്‌ക എന്ന ചരക്ക് കപ്പല്‍ യുഎസ് സേന പിടിച്ചെടുത്തതാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.

അമേരിക്കന്‍ നാവികര്‍ കപ്പലില്‍ അതിക്രമിച്ചു കയറി നിയന്ത്രണം ഏറ്റെടുത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. കപ്പല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അമേരിക്കന്‍ കസ്റ്റഡിയിലാണെന്നും അതില്‍ എന്താണുള്ളതെന്ന് പരിശോധിച്ചു വരികയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
Iran strikes back at America: Drone attack targeting US warships

Share Email
Top