ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിനു മുമ്പ് വീണ്ടും ചര്‍ച്ചയ്ക്ക് നീക്കം

ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിനു മുമ്പ് വീണ്ടും ചര്‍ച്ചയ്ക്ക് നീക്കം

വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മില്‍ രണ്ടാഴ്ച്ചത്തേയ്ക്ക് പ്രഖ്യാപിച്ചി ട്ടുള്ള വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് വീണ്ടും ചര്‍ച്ചയ്ക്ക് നീക്കം. ഇസ്‌ളാമാബാദില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും ചര്‍ച്ചയ്ക്കുള്ള നീക്കം സജീവമാക്കിയത്.

ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി വീണ്ടും നേരിട്ടുള്ള കൂടിക്കാഴ്ച നടത്താനുള്ള സാധ്യത അമേരിക്ക ആലോചിക്കു ന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമായും പ്രാദേശിക മധ്യസ്ഥരുമായും  നടക്കുന്ന ചര്‍ച്ചകളുടെ പുരോഗതിയെ ആശ്രയിച്ചാകും തുടര്‍ നടപടി. ഇതിനുശേ ഷമാകും  ചര്‍ച്ചയ്ക്കുള്ള തീയതികളും സ്ഥലങ്ങളും ഉദ്യോഗസ്ഥര്‍ തീരുമാനിക്കുക മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സാധ്യത തേടി തുര്‍ക്കി ഇരുകൂട്ടരുമായും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ജനീവ, ഇസ്താംബുള്‍, വിയന്ന, ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങള്‍ ചര്‍ച്ചയ്ക്കുള്ള വേദിയായി പരിഗണിക്കു ന്നുണ്ട്. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി വെടിനിര്‍ത്തല്‍ സമയപരിധി നീട്ടുന്നതും പരിഗണിക്കു ന്നുണ്ട്. വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, നയതന്ത്രപരമായ ഇടപെടലിനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നും ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

Iran-US ceasefire moves to resume talks before it expires

Share Email
Top