ടെൽ അവീവ്: പശ്ചിമേഷൻ സംഘർഷം പരിഹരിക്കുന്നതിന് ഇറാനും അമേരി ക്കയും തമ്മിൽ രണ്ടാംഘട്ട ചർച്ച നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാ ഹുവിന്റെ വിവാദ പരാമർശം. ഇറാനിലെ തങ്ങളുടെ ജോലി ഇസ്രായേൽ പൂർത്തിയാ യിട്ടില്ലെന്ന പ്രസ്താവനയാണ് ഇറക്കിയത്.
ജറുസലേമിൽ നടന്ന ഒരു ചടങ്ങിൽ നെത ന്യാഹു നടത്തിയ പ്രസ്താവന ഇറാനു മായുള്ള ഒരു പുതിയ യുദ്ധത്തിന്റെ സൂചന നൽകുന്നു. അന്താരാഷ്ട്ര സമാധാന ശ്രമ ങ്ങൾ ശക്തമാകുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രസ്താവന.
അതേസമയം, സംഘർഷം അവസാനിപ്പി ക്കുന്നതിനായി പാകിസ്ഥാനിൽ രണ്ടാം ഘട്ട ചർച്ചകൾക്കായുള്ള നീക്കങ്ങൾ സജീവ മാണ്. ഇസ്ലാമാബാദിൽ കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 11 ന്, ഇസ്ലാമാബാദിൽ യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ നടന്നിരുന്നു. യുഎസ് ഭാഗത്ത് നിന്ന് ജെ.ഡി. വാൻസും ഇറാനിൽ നിന്ന് വിദേശകാര്യ മന്ത്രി അരഘ്ചിയും ആയിരുന്നു ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഇറാൻ ആണവാ യുധങ്ങൾ കൈവശം വയ്ക്കുന്നതും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ധാരണയി ലെത്തുന്നതിൽ പരാജയപ്പെട്ടു.
തൽഫലമായി, സമാധാന ചർച്ചകൾ പരാജയപ്പെട്ടു. തുടർന്നാണ് വീണ്ടും രണ്ടാം ഘട്ട സമാധാന ചർച്ചകൾ ആരംഭിക്കാൻ തീരുമാനിച്ചത് അമേരിക്കൻ വൈസ് പ്രസി ഡന്റ് ജെ.ഡി വാൻസ് ഇസ്ലാമാദിലേക്ക് തിരിച്ചു.
Israeli Prime Minister Netanyahu makes provocative remarks, saying their work in Iran is not finished













