നിതിന്റെ മരണം : ഡോ. എം.കെ. റാമിനെ കോളേജിൽ നിന്നും പുറത്താക്കാൻ തീരുമാനം

നിതിന്റെ മരണം : ഡോ. എം.കെ. റാമിനെ കോളേജിൽ നിന്നും പുറത്താക്കാൻ തീരുമാനം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ കോളേജിൽ നിന്നും പുറത്താക്കാൻ തീരുമാനം. വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെയും പരാതിയെയും തുടർന്നാണ് കോളേജ് അധികൃതരുടെ ഈ നടപടി.കഴിഞ്ഞ ദിവസമാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ നിതിൻ ആത്മഹത്യ ചെയ്തത്. അധ്യാപകനായ ഡോ. റാമിൻ്റെ പീഡനമാണ് മരണത്തിന് കാരണമായതെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു. നിതിനെ മാനസികമായി തളർത്തുന്ന രീതിയിലുള്ള പെരുമാറ്റം അധ്യാപകൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു.സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസിൽ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർന്ന് ചേർന്ന മാനേജ്‌മെന്റ് യോഗത്തിലാണ് ഡോ. എം.കെ. റാമിനെ പുറത്താക്കാൻ തീരുമാനമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും കോളേജ് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Share Email
LATEST
More Articles
Top