പ്രശസ്ത സംഗീതസംവിധായകൻ ദേവ (75) ഒക്ടോബർ 17-ന് അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ചെന്നൈ കോടമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ദേവയുടെ അന്ത്യം. രാവിലെ 8:30 ഓടെയാണ് അദ്ദേഹത്തെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ചിത്രങ്ങൾക്ക് ദേവ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. രജനീകാന്ത് തന്റെ എല്ലാ സിനിമകളിലും ഇപ്പോൾ ഉപയോഗിക്കുന്ന പ്രശസ്തമായ ഇൻട്രോ മ്യൂസിക് ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം സിനിമകൾക്ക് സംഗീതമൊരുക്കിയ ഇതിഹാസത്തിന്റെ വേർപാടിൽ ആരാധകരും അനുശോചിച്ചു.
1950 നവംബര് 20 ന് ജനിച്ച ദേവനേശന് ചൊക്കലിംഗമാണ് പില്ക്കാലത്ത് തമിഴ് സിനിമാഗാനശാഖയുടെ ബ്രാന്ഡ് അംബാസിഡര്മാരില് ഒരാളായ ദേവയായത്. മെലഡികളിലെ സ്വന്തം ശൈലിയും ഫോക്കിന്റെ ഉപയോഗവും അദ്ദേഹത്തെ വേറിട്ട് നിര്ത്തി. താന് സംഗീതം പകര്ന്ന ചിത്രങ്ങളിലൂടെ ഗാന മ്യൂസിക്കിനെ കൂടുതല് ആസ്വാദകരിലേക്ക് എത്തിക്കുകയും ചെയ്തു അദ്ദേഹം. എണ്പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമാണ് ദേവ തന്റെ കരിയറിലെ ഏറ്റവും മികച്ച വര്ക്കുകള് ചെയ്തത്. മുന്നിര സംവിധായകര്ക്കൊപ്പം പ്രവര്ത്തിച്ചപ്പോള് മറക്കാനാവാത്ത നിരവധി ഗാനങ്ങള് അദ്ദേഹം ആസ്വാദകര്ക്ക് സമ്മാനിച്ചു.
തമിഴിലെ സൂപ്പര് താരങ്ങളായ രജനികാന്ത്, കമൽ ഹാസന്, വിജയ്, അജിത് കുമാര് തുടങ്ങിയവരുടെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ബാഷ, അണ്ണാമലൈ, ഖുഷി, കാതൽ കോട്ട തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് ദേവയായിരുന്നു. രജനികാന്ത് ചിത്രങ്ങളുടെ തീം സോഗുകളിലൂടെയും അദ്ദേഹം പലപ്പോഴും കൈയടി നേടി. മധുരസംഗീതത്തിന്റെ തെന്നൽ എന്നാണ് എം എസ് വിശ്വനാഥൻ ദേവയെ വിശേഷിപ്പിച്ചത്. മലയാളത്തിൽ ദി പ്രിൻസ്, ഫാൻ്റം, കിങ് സോളമൻ എന്നീ ചിത്രങ്ങൾക്കും ദേവ സംഗീതം പകര്ന്നിട്ടുണ്ട്.



















