ലൂസിയാന; അമേരിക്കയിലെ ലൂസിയാന ഷെര്‍വ്‌പോര്‍ട്ടിലുണ്ടായ വെടിവെയ്പില്‍ ഒരു വയസുമുതല്‍ 14 വയസുവരെയുള്ള എട്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. പ്രാദേശീക സമയം ഞായയറാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെയാണ് വെടിവെയ്പ് ഉണ്ടായത്. കുംടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഒരാള്‍ 10 പേരെ വെടിവെടിവെച്ച ശേഷം കാറില്‍ രക്ഷപെടുകായായയിരുന്നു. പ്രതിയെ പിന്തുടര്‍ന്ന പോലീസ് ഇളാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ട കുട്ടികളില്‍ ചിലര്‍ പ്രതിയുമായി ബന്ധമുള്ളവരാണെന്നു പോലീസ് പറഞ്ഞു. ജീവന്‍ നഷ്ടമായ കുട്ടികളുടെ പേര് പുറത്തുവിട്ടിട്ടില്ല.
ആ ദാരുണ സംഭവം ജനഹൃദയങ്ങളില്‍ വലിയ മുറിവാണ് ഉണ്ടാക്കിയതെന്നു ഷെവര്‍പോര്‍ട്ട് മേയര്‍ ടോം അറോണക്‌സ് പറഞ്ഞു. ഷമാര്‍ എല്‍കിന്‍സ് എന്നയാളാണ് ആക്രമണം നടത്തിയതെന്നു തിരിച്ചറിഞ്ഞു.വെസ്റ്റ് 79-ാം സ്ട്രീറ്റിലെ രണ്ട് വീടുകളിലും സമീപത്തെ ഹാരിസണ്‍ സ്ട്രീറ്റിലെ മറ്റൊരു വീട്ടിലുമാണ് പ്രതി വെടിവെയ്പ നടത്തിയത്.
വെടിവെപ്പിന് ശേഷം പ്രതി ഒരു വാഹനം മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായും ഇയാളെ പിന്തുടര്‍ന്ന പോലീസ് ബോസിയര്‍ എന്ന സ്ഥലത്തുവെച്ച് ഇയാള്‍ക്കു നേരെ വെടി ഉതിര്‍ക്കുരയായിരുന്നു. അമേരിക്കയില്‍ നടന്ന ഏറ്റവും ഭീകരമായ കൂട്ടവെടിവെയ്പ്പുകളില്‍ ഒന്നാണിത്. ഗവര്‍ണര്‍ ജെഫി ലാന്‍ട്രി ഉള്‍പ്പെടെയുള്ളവര്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും സംഭവത്തിന്റെ മുഴുവന്‍ കാരണങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നുംപോലീസ് അറിയിച്ചു.
Louisiana mass shooting: Eight children, ages one to 14, tragically killed: Suspect killed in shootout with police













