വാഷിങ്ടണ്‍: ഇറാനുമായുള്ള വെടി നിർത്തൽ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇറാൻ അതിശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിലെത്താതെ വെടിനിർത്തൽ സമയം തീർന്നാൽ നിരവധി ബോംബുകൾ പൊട്ടാൻ തുടങ്ങുമെന്നാണ് ഭീഷണി. വെടിനിർത്തൽ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന മാധ്യമപ്രവർ ത്തകന്റെചോദ്യത്തിനാണ് ട്രംപ് ഈ മറുപടി നല്കിയത്.
ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാൻ പാടില്ലന്നൊണ് അമേരിക്കൻ നിലപാട് ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഇസ്‌ലാ മാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽ ക്കുന്നുണ്ടെങ്കിലും അമേരിക്കൻ സംഘ ത്തെ അയക്കുമെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.
ഇതിനിടെ അമേരിക്കൻ ഉപരോധം പിൻവലിക്കാതെ അടുത്തഘട്ട ചർച്ചകളിൽ പങ്കെടുക്കാൻ തങ്ങൾക്ക് താൽപ്പ ര്യമില്ലെ ന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങ ളുടെ ആവശ്യങ്ങൾ അംഗീകരി ക്കാത്ത അമേരിക്കയുമായി അർത്ഥവ ത്തായ ചർച്ച സാധ്യമല്ലെന്നും, ഇറാൻ വഴങ്ങി ക്കൊടുക്കുമെന്ന് കരുതേണ്ടെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ എക്സിൽ കുറിച്ചു.
Many bombs will go off in Iran’; Trump’s severe threat against Iran













