ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ആക്രമണത്തിനെത്തിയതെന്ന സന്ദേശം പുറത്ത്

ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് ആക്രമണത്തിനെത്തിയതെന്ന സന്ദേശം പുറത്ത്

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പങ്കെടുത്ത അത്താഴ വിരുന്ന് ചടങ്ങിനിടെ ഉണ്ടായ വെടിവെപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.അക്രമി കോൾ തോമസ് അലൻ ആക്രമണത്തിന് മുമ്പ് തന്റെ കുടുംബ ത്തിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാ ണ് ഈ ആക്രമണം ആസൂത്രണം ചെയ്ത തെന്നാണ് വ്യക്തമാക്കുന്നത് ട്രംപ് ഭരണകൂ ടത്തിലെ ഉന്നതർ മുതൽ താഴെത ട്ടിലുള്ള വർ വരെ തന്റെ ലക്ഷ്യമാണെന്ന് അലൻ കത്തിൽ പറയുന്നു.  താൻ ഇറാനിയൻ ഏജന്‍റായിരുന്നെങ്കിൽ പോലും യന്ത്ര ത്തോ ക്കുമായി വിരുന്ന് നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാൻ കഴിയുമായിരുന്നു എന്നും അക്രമി കുറിപ്പിൽ. സ്ഥലത്തെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി അക്രമി പറയുന്നു.

പുറമെ നിന്നുള്ള പ്രതിഷേധക്കാരെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നതെന്നും നേരത്തെ ഹോട്ടലിൽ മുറിയെടുത്തവരെ ആരും സംശയിക്കു ന്നില്ലെന്നും കോൾ തോമസ് അലൻ കുറിപ്പിൽ പറയുന്നു. ബാലപീഡകന്‍റെയും ബലാത്സം ഗിയുടെയും രാജ്യദ്രോ ഹിയുടെ യും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് പ്രതി കുറിച്ചു. എപ്സ്റ്റീൻ ഫയലുകളു മായി ബന്ധപ്പെട്ട് ട്രംപിനെ തിരെ ഉയർന്ന ആരോപ ണങ്ങളാണ് ഇവിടെ പരാമർ ശിക്കപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു.

message has emerged that the attack was aimed at high-ranking members of the Trump administration.

Share Email
Top