മിൽമ പാൽ വില വർധന: ലിറ്ററിന് 4 രൂപ കൂട്ടാൻ ശുപാർശ; അന്തിമതീരുമാനം പെരുമാറ്റച്ചട്ടത്തിന് ശേഷം

മിൽമ പാൽ വില വർധന: ലിറ്ററിന് 4 രൂപ കൂട്ടാൻ ശുപാർശ; അന്തിമതീരുമാനം പെരുമാറ്റച്ചട്ടത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വീണ്ടും വർധിച്ചേക്കും. മിൽമ പാലിന് ലിറ്ററിന് 4 രൂപ കൂട്ടാനുള്ള ശുപാർശക്ക് മിൽമ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വില വർധനവിൽ ഉടനടി തീരുമാനമുണ്ടാകില്ല. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം ചേരുന്ന യോഗത്തിലായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക. കാലിത്തീറ്റ വിലവർധനവും പാൽ ഉൽപ്പാദന ചിലവ് കൂടിയതും കർഷകർക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ മിൽമ ആലോചിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top