ഫിന്നി രാജു ഹ്യൂസ്റ്റണ്‍
ഫിലാഡല്‍ഫിയ: ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ ആഭിമുഖ്യത്തില്‍ ‘നിര്‍വ്യാജ സ്‌നേഹം’ എന്ന ക്രിസ്തീയ സംഗീതവിരുന്ന് മേയ് മൂന്ന് ഞായറാഴ്ച വൈകുന്നേരം 5.30ന് വാര്‍മിന്‍സ്റ്ററിലെ ഇന്ത്യ പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (25 Jacksonville Rd, Warminster, PA 18974) നടക്കും.
പ്രമുഖ ഗായകരായ നൈനാന്‍ കോടിയാട്ട്, ഷീബ ജോര്‍ജ്, സാംസണ്‍ ഹെവന്‍ലിബീറ്റ്‌സ് എന്നിവര്‍ മുഖ്യഗായകരായി പങ്കെടുക്കും. ജെസ്ലിന്‍, ജിന്‍സി, ഹെല്‍ഡാ, സുസന്‍, ജെസിക്ക എന്നിവരും ഗാനങ്ങള്‍ ആലപിക്കും.
ലൈവ് ഓര്‍ക്കസ്ട്രയില്‍ ഷെര്‍വിന്‍ (കീബോര്‍ഡ്), ജോണ്‍സ് പുരയിടം (വയലിന്‍), സിയോണ്‍ സുജോയ് (ഗിറ്റാര്‍) എന്നിവര്‍ പങ്കെടുക്കും. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും സെമി ക്ലാസിക്കല്‍ ഗാനങ്ങളും അവതരിപ്പിക്കും.
Global Travel Experts (റെജി ഫിലിപ്പ്), Zindak Investments and Real Estate (വര്‍ഗീസ് തോമസ് റോബിന്‍), Aero Group LLC (അനു സ്‌കറിയ, ഫിലാഡല്‍ഫിയ) എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
മെഗാ സ്‌പോണ്‍സര്‍മാരായി ഡോ. ഷിബു വര്‍ഗീസ്, ഡോ. എമി വര്‍ഗീസ് (ബെഥെസ്ദ മെഡിക്കല്‍ ക്ലിനിക്ക്, ഫ്‌ലോറിഡ), അലക്‌സാണ്ടര്‍ ഡാനിയല്‍ (ഹ്യൂസ്റ്റണ്‍), അഡ്വ. ജോസഫ് കുന്നേല്‍ (ഫിലാഡല്‍ഫിയ), ജോസഫ് ഉമ്മന്‍ (റോയി മേപ്രാല്‍) സി.പി.എ, റെവ്. ഡോ. ഷാജി കെ. ഡാനിയല്‍ (Agape Music, ഡാലസ്) എന്നിവര്‍ സഹകരിക്കുന്നു.
Prayer Mount Media, Kraisthava Ezhuthupura എന്നിവരാണ് മീഡിയ പാര്‍ട്ണര്‍മാര്‍.
സംഗീതത്തിലൂടെ ആത്മീയ ഉണര്‍വ് പകരുന്ന ഈ പരിപാടിയില്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം ഡയറക്ടര്‍ സാംസണ്‍ ഹെവന്‍ലിബീറ്റ്‌സ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സ്റ്റീഫന്‍ ജോണ്‍ – (267) 239-1094
അഭിലാഷ് ജോണ്‍ – (267) 701-3623
പ്ര. മാത്യു ഫിലിപ്പ് – (267) 475-2222
അനു സ്‌കറിയ – (267) 496-2423
ജോണ്‍സണ്‍ യോഹന്നാന്‍ – (445) 255-3140
റെഞ്ചി മാത്യു – (215) 776-2885
‘Nirvyaja Sneham’ music festival to be held in Philadelphia on May 3rd















