അമേരിക്കൻ ജനതയോട് ശത്രുതയില്ല: യുഎസ് ജനതയെ കത്തിലൂടെ അഭിസംബോധന ചെയ്ത് ഇറാൻ പ്രസിഡന്റ്

അമേരിക്കൻ ജനതയോട് ശത്രുതയില്ല: യുഎസ് ജനതയെ കത്തിലൂടെ അഭിസംബോധന ചെയ്ത് ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ : അമേരിക്കൻ ജനതയോട് ഇറാനു ശത്രുത ഒന്നുമില്ലെന്ന് യുഎസ് ജനതയെ അഭിസംബോധന ചെയ്ത് കത്തെഴുതി ഇറാൻ പ്രസിഡന്റ്. 

സാധാരണക്കാരായ അമേരിക്കക്കാരോട് ശത്രുത പുലർത്തുന്നില്ലെന്ന് ഇറാൻ പ്രസിഡന്റ്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. “ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് യാഥാർത്ഥ്യമോ വസ്‌തുതകളുമായോ പൊരുത്ത പ്പെടുന്നതോ അല്ലന്നു ഇറാൻ പ്രസിഡന്റ് എഴുതിയ കത്തിൽ പറഞ്ഞു.

ഇതിനിടെ യുദ്ധം തുടരുന്ന പശ്ചാത്തല ത്തിൽ  ഹോർമുസ് കടലിടുക്ക് തുറക്കാൻ യോഗം വിളിക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കി.

ഇതിനായി ഈ ആഴ്‌ച രാജ്യാന്തര നയതന്ത്ര യോഗം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ വ്യക്തമാക്കി. കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്‌ഥാപിക്കാനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നയതന്ത്ര നടപടികൾ യോഗം ചർച്ച ചെയ്യും.

യുദ്ധം അവസാനിച്ച ശേഷം കടലിടുക്ക്സു രക്ഷിതമാക്കാൻ സൈനിക യോഗവും വിളിക്കുമെന്ന് കിയ സ്റ്റാമർ പറഞ്ഞു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നെതർലൻഡ്‌സ് തുടങ്ങിയരാജ്യങ്ങൾ ഈ കുട്ടായ്മയിലുണ്ട്.നിലവിലെ സാഹചര്യം 1970-കളിലെ ഊർജ പ്രതിസന്ധിക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

No hostility towards the American people: Iranian President addresses US people in letter

Share Email
Top