ലൂസിയാനയില്‍ നടന്ന വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു: നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

ലൂസിയാനയില്‍ നടന്ന വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു: നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

ലൂസിയാന: ലൂസിയാനയിലെ മാള്‍ ഓഫ് ലൂസിയാനയില്‍ നടന്ന വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.പലരുടേയും പരിക്ക് ഗുരുതരമാണ്. രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് വെടിവെയ്പ് നടന്നത്. പ്രാദേശീക സമയം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞി 1.20 നാണ് വെടിവെയ്പ് നടന്നത്. 17 കാരനാണ് കൊല്ലപ്പെട്ടത്.

മാളിലെ ഫുഡ്‌കോര്‍ട്ടിലാണ് വെടിവെയ്പ് ഉണ്ടായത്. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് ചീഫ് ടി.ജെ. മോഴ്‌സ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്പിലെ പ്രധാന പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. അപ്രതീക്ഷിതമായുണ്ടായ വെടി വെപ്പില്‍ മാളിലുണ്ടായിരുന്ന നിരപരാധികള്‍ക്കും പരിക്കേറ്റു.

ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിടെലെടുത്തു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി ബാറ്റണ്‍ റൂജ് പോലീസ് അറിയിച്ചു.മാളിലുള്ള എല്ലാ ആളുകളേയും ഒഴിപ്പിച്ചതായി ബാറ്റണ്‍ റൂജിലെ മേയര്‍-പ്രസിഡന്റ് സിഡ് എഡ്വേര്‍ഡ്‌സ് അറിയിച്ചു.

One person killed, several injured in shooting in Louisiana

Share Email
Top