വാഷിംഗ്ടണ്‍: ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സ് മൂന്നാമന്‍ ഈ മാസം 28 ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. യുഎസ് കോണ്‍ഗ്രസ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് യു.എസ്.- ബ്രിട്ടണ്‍ ബന്ധത്തിന്റെ ദീര്‍ഘകാല ദൃഢത വ്യക്തമാക്കുന്നതിനായാണ് ഈ പ്രസംഗമെന്നു പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ ത്യൂണ്‍, സെനറ്റിലെ മറ്റു നേതാക്കളായ ചക്ക് ഷൂമര്‍, ഹകീം ജെഫ്രീസ് എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഈ വര്‍ഷം അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഈ ചരിത്ര ഘട്ടം ആചരിക്കുന്നതിനോടൊപ്പം, നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയ തത്വങ്ങള്‍ക്കുള്ള പ്രതിബദ്ധത പുതുക്കുമ്പോള്‍, ബ്രിട്ടീഷ് പാരമ്പര്യത്തില്‍ നിന്നുള്ള ശക്തമായ സ്വാധീനമാണ് അമേരിക്കന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് കാരണമായതെന്നും അംഗീകരിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ഈ നിര്‍ണായക സമയത്ത് പ്രത്യേക ബന്ധത്തിന്റെ ഭാവിയെക്കുറിച്ചുള്ള ദര്‍ശനം പങ്കിടാനും, ഇരുരാജ്യങ്ങളുടെയും കൂട്ടായ്മ വീണ്ടും ഉറപ്പാക്കാനും കോണ്‍ഗ്രസിലെ ചാള്‍സ് മൂന്നാമന്റെ പ്രസംഗം അപൂര്‍വ അവസരമാകുമെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ബ്രിട്ടനും ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള പങ്കാളിത്തങ്ങളില്‍ ഒന്നാണ് പങ്കിടുന്നതെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ജോണ്‍സണ്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ക്ഷണക്കത്തില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 27 മുതല്‍ 30 വരെ ചാള്‍സ് രാജകുമാരന്‍ അമേരിക്ക സന്ദര്‍ശിക്കുമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കി.
Prince Charles III will address the US Congress on April 28











