വാഷിംഗ്ടൺ: ഇറാനുമായി അന്തിമ കരാ റിൽ എത്തുന്നത് വരെ നിലവിലെ ഉപ രോധം തുടരുമെന്ന് അമേരിക്കൻ പ്രസി ഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവ സാനിപ്പിക്കാൻ തനിക്ക് തിടുക്കമില്ലെന്നും താത്കാലിക വെടിനിർത്തൽ 22 ന് അവസാനിക്കാനിരിക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഉപരോധം ഇറാനെ പൂർണ്ണമായും തകർക്കുകയാണെന്നും, അവർക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനിടെ 27 കപ്പലുകൾ തിരികെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ അയച്ചതായി അമേരിക്കൻ സൈന്യത്തിന്റെ സ്ഥിരീകരണം. അതിനിടെ യുഎസ്-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പാകിസ്താൻ വിദേശകാര്യ മന്ത്രിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾ നടത്തി.
അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനപരമായ നടപടികളും തുടർച്ച യായുള്ള വെടിനിർത്തൽ ലംഘനങ്ങളും നയതന്ത്ര ചർച്ചകൾക്ക് വലിയ തടസ്സമാ കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി.
Sanctions will remain until final deal with Iran is reached: Trump













