വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിരുന്നു സ്തകാരത്തിനിടെയുണ്ടായ വെടിവെയ്പിലെ പ്രതി കോള്‍ തോമസ് അലക്‌സിനെതിരേ വധശ്രമം ഉള്‍പ്പെയെയുള്ളവ ചുമത്തി കേസെടുത്തു. വൈറ്റ് ഹൗസിലെ സുരക്ഷാ സംവിധാനങ്ങള്‍ പുനപരിശോധിക്കുന്നതിലേക്ക് തന്നെ ഈ വെടിവെയ്പ്പ് കാരണമായി. കാലിഫോര്‍ണിയ സ്വദേശിയായ 31 കാരനായ കോള്‍ തോമസ് അലനെ വാഷിംഗ്ടണ്‍ ഡി.സി. കോടതിയില്‍ ഹാജരായപ്പോള്‍ പ്രസിഡന്റ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതിനും ആയുധങ്ങള്‍ കൈവശം വെച്ചതിനുമുള്‍പ്പൈയുള്ള കുറ്റങ്ങള്‍ ചുമത്തി.
ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് കൊറസ്പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിനിടെ സുരക്ഷാ പരിശോധന കേന്ദ്രം കടന്നുകയറി മുന്നോട്ടുപോയ അലന്റെ കൈവശം സെമി-ഓട്ടോമാറ്റിക് ഹാന്‍ഡ്ഗണ്‍, പമ്പ്-ആക്ഷന്‍ ഷോട്ട്ഗണ്‍, മൂന്ന് കത്തികള്‍ എന്നിവ ഉണ്ടായിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. ആക്രമണത്തില്‍ ഒരു സീക്രട്ട് സര്‍വീസ് ഏജന്റിനു നിസാര പരിക്കേറ്റു. പ്രതിക്കെതിരേ ചുമത്തിയ കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് ജീവപര്യന്തം തടവ് ലഭിക്കാം. കോള്‍ അലനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഏറെ ശാന്തനായിരുന്നു.ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് അതെ, അല്ല എന്നീ മറുപടികള്‍ മാത്രമാണ് നല്കിയത്.
ശനിയാഴ്ച രാത്രി നടന്ന വെടിവെയ്പ് സ്ഥലത്തു നിന്നും ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, കാബിനറ്റ് അംഗങ്ങള്‍ എന്നിവരെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നിന്ന് അടിയന്തരമായി മാറ്റി. ഒരു സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ വെടിയേറ്റതായും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ പരിക്കേറ്റില്ലെന്നും അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞു.
പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചതിന് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്നതാണ്. ആയുധം കൊണ്ടുപോകല്‍, അതിക്രമപരമായ കുറ്റകൃത്യത്തില്‍ വെടിയുതിര്‍ക്കല്‍ എന്നിവയാണ് പ്രതിക്കെതിരേ ചുമത്തിയ മറ്റു കുറ്റങ്ങള്‍. ഇവയ്ക്ക് പരമാവധി 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. പ്രതിയെ വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാകും.
Shooting at Trump party: Accused Cole Thomas Alex charged with attempted murder















