കാലിഫോര്‍ണിയയില്‍ ഐസിഇ പരിശോധനയ്ക്കിടെ വെടിവെയ്പ്: ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനമിടിച്ചു കയറ്റാന്‍ ശ്രമിച്ചതിനാലാണ് വെടിവെച്ചതെന്നു ഐസിഇ

കാലിഫോര്‍ണിയയില്‍ ഐസിഇ പരിശോധനയ്ക്കിടെ വെടിവെയ്പ്: ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനമിടിച്ചു കയറ്റാന്‍ ശ്രമിച്ചതിനാലാണ് വെടിവെച്ചതെന്നു ഐസിഇ

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ പാറ്റേഴ്‌സണില്‍ ഐസിഇ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ വെടിവെയ്പ് നടത്തി. ഐസിഇ ഡയറക്ടര്‍ ടോഡ് ലയണ്‍സിന്റെ പ്രതികരണം അനുസരിച്ച് ഒരാളെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വെടിവെയ്പ് ഉണ്ടായത്. ചൊവ്വാഴ്ച്ച ഇന്റര്‍‌സ്റ്റേറ്റ് അഞ്ചിനു സമീപത്തായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്റുമാര്‍ പരിശോധന നടത്തുന്നതിനിടെ ഇവരെ വാഹനമിടുപ്പിക്കാനായി ശ്രമിച്ച ആള്‍ക്കു നേരെയൊണ് വെടിവെയ്പ് എന്നാണ് ഐസിഇ അധികൃതര്‍ വ്യക്തമാക്കുന്നത്.

എല്‍ സാല്‍വഡോറില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തപ്പെട്ട ആളാണ് ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്വയംരക്ഷയ്ക്കും സഹപ്രവര്‍ത്തകരുടേയും പൊതുജനങ്ങളുടേയും സുരക്ഷയ്ക്കായാണ് ഓഫീസര്‍മാര്‍ പ്രതിരോധ വെടിവെപ്പ് നടത്തിയതെന്നാണ് ഐസിഎ പ്രതികരണം.

വെടിവെപ്പില്‍ പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടു.വെടിവെയ്പിനു പിന്നാലെ് ക5 പ്രദേശത്തെ റോഡുകള്‍ താല്‍ക്കാലികമായി അടച്ചു. കാലിഫോര്‍ണിയയിലെ സാന്‍ ജോവക്വിന്‍ താഴവരയില്‍ സ്ഥിതിചെയ്യുന്ന ഒരു കാര്‍ഷിക നഗരമാണ് പാറ്റേഴ്‌സണ്‍ .

Shooting during ICE inspection in California: ICE says shooting occurred after vehicle attempted to ram officers

Share Email
LATEST
Top