ഒക്ലഹോമ:യുഎസിലെ ഒക്ലഹോമയിലെ എന്‍ഡ് മേഖലയില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടം. 40 ഓളം വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമീകമായി ലഭിക്കുന്ന വിവരം. നാശനഷ്ടത്തിന്റെ കണക്ക് അധികൃതര്‍ ശേഖരിച്ചു വരികയാണ്. പല വീടുക ളും പൂര്‍ണമായും തകര്‍ന്നുവെങ്കിലും മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലര്‍ക്ക് ചെറിയ പരിക്കുകളുണ്ടായതായി എന്‍ഡ് മേയര്‍ ഡേവിഡ് മസണ്‍ അറിയിച്ചു.
ഒക്ലഹോമ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച് 40 വീടുകള്‍ക്ക് കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖല സുരക്ഷിത മാണെന്നുറ പ്പുവരുത്തിയ ശേഷം ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മേയര്‍ കൂട്ടിച്ചേര്‍ത്തു. മേഖലയിലെ ദുരിതബാധിതര്‍ക്കായി അനശ്യസാധനങ്ങള്‍ എത്തിച്ചു തുടങ്ങി. ഒക്ലഹോമയില്‍ നിന്നും ഏകദേശം 90 മൈയില്‍ അകലെയാണ് ചുഴലി സംഹാരതാണ്ഡവമാടിയത്.
ഒക്ലഹോമ മേഖലയില്‍ വ്യാഴാഴ്ച കുറഞ്ഞത് അഞ്ച് ടോര്‍നാഡോകള്‍ സ്ഥിരീകരിച്ചു. ഇതില്‍ എന്‍ഡില്‍ ഉണ്ടായ ടോര്‍നാഡോയാണ് ഏറ്റവും ശക്തമായത്. ഇത് നഗരത്തി ലൂടെയും സമീപത്തുള്ള വാന്‍സ് എയര്‍ഫോഴ്‌സ് ബേസ് പ്രദേശത്തൂടെയും രാത്രി ഏകദേശം 8:22-ഓടെ കടന്നുപോയി. ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന ശക്തമായ ടോര്‍നാഡോകള്‍ക്ക് മാത്രം നല്‍കുന്ന ഉയര്‍ന്ന മുന്നറിയിപ്പായ ”ടോര്‍നാഡോ എമര്‍ജന്‍സി”നാഷ്ണല്‍ വെതര്‍ സര്‍വീസ് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 166 മൈലില്‍ കൂടുതല്‍ വേഗതയിലുള്ള കാറ്റാണ് വീശിയച്ചത്.
Tornado causes major damage in Oklahoma: 40 homes destroyed















