മെലാനിയയെക്കുറിച്ചുള്ള പരാമര്‍ശം: അവതാരകന്‍ കിമ്മലിനെ പിരിച്ചുവിടണമെന്നു ട്രംപ്

മെലാനിയയെക്കുറിച്ചുള്ള പരാമര്‍ശം: അവതാരകന്‍ കിമ്മലിനെ പിരിച്ചുവിടണമെന്നു ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഫസ്റ്റ് ലേഡി മെലാനി ട്രംപിനെക്കുറിച്ചുള്ള പരാമര്‍ശ ത്തില്‍ പ്രശസ്ത അവതാരകന്‍ എബിസി ചാനലില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യ വുമായി അരേിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് രംഗത്ത്. എബിസി ചാനലില്‍ ഏപ്രില്‍ 23ന് നടന്ന ഒരു തമാശ പ്രകടനത്തില്‍ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനെ അനുകരിച്ച് സംസാരിക്കവേയാണ് കിമ്മല്‍ മെലാനിയയെ കുറിച്ച് പരാമര്‍ശിച്ചത്.

ഇതിനെ അതിരുവിട്ട നടപടി എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതിനു പിന്നാലെയാണ കിമ്മലിനെ ഉടന്‍ പുറത്താക്കണമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയി ലൂടെ ആവശ്യപ്പെട്ടത്. ഇതിനു പിന്നാവെ മെലാനിയ ട്രംപും ഇതിനെതിരെ രംഗത്തെത്തി. ‘ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാജ്യത്തെ വിഭജിക്കുകയാണ്. ഇത് വിനോദമല്ല, വിഷവത്കരണമാണ്,’ എന്നായിരുന്നു അവരുടെ പ്രതികരണം.
വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലൈന്‍ ലെവിറ്റും കിമ്മലിനെ വിമര്‍ശിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എബിസി ന്യൂസ് ഇതുവരെ യാതൊരു ഔദ്യോഗിക പ്രതികരണവും നല്‍കിയിട്ടില്ല.

Trump calls for Kimmel to be fired for remarks about Melania

Share Email
Top