വാഷിംഗ്ടൺ: അമേരിക്കയുമായുള്ള സംഘർഷത്തിന് പിന്നാലെ ഇറാൻ തകർച്ച യുടെ അന്തിമഘട്ടത്തിലെ സ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.
ഹോർമുസ് കടലിടുക്ക് തുറക്കാൻ ടെഹ്‌റാ ൻ വൈറ്റ് ഹൗസിനോട് അഭ്യർത്ഥി ച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇറാൻ എങ്ങനെയാണ് ഈ സന്ദേശം അയച്ച തെന്ന് പ്രസിഡന്റ് വിശദീകരിച്ചിട്ടില്ല. ഇറാൻ ഭരണനേതൃത്വം കടുത്ത പ്രതിസന്ധിക്ക് നടുവിൽ ആണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ തന്നെയാണ് ഇക്കാര്യം തങ്ങളോട് പറഞ്ഞതൊന്നും ട്രംപ് അവകാശപ്പെടുന്നു.
ലോകത്തെ എണ്ണ കൈമാറ്റത്തിന്റെ 20% കടന്നുപോകുന്ന ഹോർമോസ് കടലിടു ക്കിലെ ഗതാഗത സ്തംഭനം ലോക എണ്ണ വിപണിയെ തന്നെ ഏറെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഇറാൻ ഹോർമോസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു ഇതിനു പിന്നാലെ ഇറാനി നേരെ ഉപരോധവുമായി അമേരിക്ക രംഗത്ത് വന്നു ഇതോടെ ഈ മേഖലയിലെ കപ്പൽ ഗതാഗതം അതിരൂക്ഷ മായ പ്രതിസന്ധിയാണ് നേരിട്ടുകൊ ണ്ടിരിക്കുന്നത്
സമാധാന ചർച്ചകൾ പലതരത്തിൽ നടത്താൻ നീക്കം ഉണ്ടെങ്കിലും അന്തിമ ഫലത്തിൽ എത്തിയിട്ടില്ല. ഇതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്
Trump says Iran is on the verge of collapse













