ഇറാനുമായുള്ള യുദ്ധത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നു ട്രംപ്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുളള യുദ്ധം തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസലെ ഇടക്കാല തെരഞ്ഞെടുപ്പ് യുദ്ധത്തെ സ്വാധീനിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്. യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നതിന് ‘സമയപരിധിയില്ലെന്നും അത്യാവശ്യമല്ലെന്നും ട്രംപ് പറഞ്ഞു. ഇടക്കാലതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് ശരിയല്ലെന്നും അമേരിക്കന്‍ ജനങ്ങള്‍ക്ക് നല്ലൊരു കരാര്‍ നേടുകയാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

ഫെബ്രുവരിയില്‍ യുദ്ധംആരംഭിച്ചപ്പോള്‍ ഒരുമാസത്തിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നതെങ്കിലും യുദ്ധം ഇപ്പോള്‍ രണ്ടാം മാസം അവസാന ആഴ്ച്ചയിലെത്തി.പുതിയ സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോട്ട് കൊണ്ടുപോരാന്‍ ഇറാന്‍ വ്യക്തമായ നിര്‍ദ്ദേശം സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Trump says no deadline set for war with Iran

Share Email
LATEST
More Articles
Top