വത്തിക്കാനെതിരേ ട്രംപിന്റെ ഭീഷണിയോ? കര്‍ദിനാള്‍ ക്രിസ്റ്റഫര്‍ പിയറിയെ പെന്റഗണില്‍ വിളിച്ചുവരുത്തിയെന്നു റിപ്പോര്‍ട്ട്

വത്തിക്കാനെതിരേ ട്രംപിന്റെ ഭീഷണിയോ? കര്‍ദിനാള്‍ ക്രിസ്റ്റഫര്‍ പിയറിയെ പെന്റഗണില്‍ വിളിച്ചുവരുത്തിയെന്നു റിപ്പോര്‍ട്ട്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയ്‌ക്കെതിരേ അമേരി ക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയോ.  യുദ്ധങ്ങള്‍  ഉള്‍പ്പെ ടെയുള്ള വയില്‍ കത്തോലിക്കാ സഭ അമേരിക്കന്‍ നിലപാടിനൊപ്പം നില്ക്കണ മെന്നാവ ശ്യപ്പെട്ടാണ് ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി.  അമേരിക്കയിലെ മുന്‍ അപ്പസ്‌തോലിക നുണ്‍ഷ്യോ കര്‍ദിനാള്‍ ക്രിസ്റ്റഫ് പിയറിയെ യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്കു വിളിച്ചു വരുത്തിയാണു ഭീഷണി മുഴക്കിയത്.

ലെയോ പതിനാലാമന്‍ മാര്‍പാപ്പ ജനുവരിയില്‍  ‘സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്’ പ്രസംഗത്തില്‍ സാമ്രാജ്യത്വ അധിനി വേശത്തെയും ബലം പ്രയോഗിച്ചുള്ള നയതന്ത്ര രീതികളെ യും വിമര്‍ശിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ ഭരണകൂടം ശക്തമായമി പ്രതികരിച്ചത്.
യുഎസ് പ്രതിരോധവകുപ്പ് അണ്ടര്‍ സെക്ര ട്ടറി എല്‍ബ്രിജ് കോള്‍ബി, പെന്റഗ ണില്‍ കര്‍ദിനാളുമായി കൂടിക്കാഴ്ച്ചയില്‍ ലോകത്തില്‍ എന്തും ചെയ്യാനുള്ള സൈനികശേഷി അമേരിക്കയ്ക്ക് ഉണ്ടെന്നും  കത്തോലിക്കാ സഭ അമേരിക്ക ന്‍ പക്ഷത്തു നില്‍ക്കണം എന്നു നിര്‍ദേശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ നിലപാടിനെ  ഭീഷണിയുടെ ഭാഷയായി ട്ടാണു വത്തിക്കാന്‍ പരി ഗണിച്ചത്. ഇതിനു പിന്നാലെ, ലെയോ പതിനാലാമന്‍ മാര്‍പാപ്പ ജൂലൈയില്‍ പദ്ധതിയിട്ടിരുന്ന അമേരി ക്കന്‍ പര്യടനം റദ്ദാക്കി. ട്രംപ് ഭരണകൂടം വത്തിക്കാനെതിരേ ഭീഷണി മുഴക്കിയയെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് യുഎ സ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനോടുള്ള ചോദ്യത്തിന് വത്തിക്കാ നെതിരേ ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടി നെക്കുറിച്ച് തനിക്കറിയില്ലെന്ന് വാന്‍സ് പറഞ്ഞു.

Trump's threat against the Vatican? Cardinal Christopher Peary was reportedly summoned to the Pentagon
Share Email
Top