ഇറാനെതിരായ ട്രംപിന്റെ ഭീഷണികള്‍ ഓണ്‍ലൈന്‍ പ്രവചന മാര്‍ക്കറ്റില്‍ വന്‍ ലാഭം: പോളിമാര്‍ക്കറ്റില്‍ ട്രംപിന്റെ മകനും പങ്കാളി

ഇറാനെതിരായ ട്രംപിന്റെ ഭീഷണികള്‍ ഓണ്‍ലൈന്‍ പ്രവചന മാര്‍ക്കറ്റില്‍ വന്‍ ലാഭം: പോളിമാര്‍ക്കറ്റില്‍ ട്രംപിന്റെ മകനും പങ്കാളി

ന്യൂയോര്‍ക്ക്: ഇറാനെതിരായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനളും ഭീഷണികളും അടിസ്ഥാനമാക്കി പന്തയം വെയ്ക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വന്‍ ലാഭം നേടുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ പോളിമാര്‍ക്കറ്റ ട്രംപിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂണിയറിനു പങ്കാളിത്തമുളള കമ്പനിയാണ്. ട്രംപ് ഇറാനിലേക്ക് സൈന്യത്തെ അയയ്ക്കുമോ? ഹോര്‍മുസ് കടലിടുക്ക് തന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യുമോ? തുടങ്ങി ഓരോ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ലെങ്കിലും, ട്രംപിന്റെ നയങ്ങളും പ്രസ്താവനകളും അടിസ്ഥാനമാക്കി പന്തയം വെക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇവയിലൂടെ വലിയ ലാഭം നേടുകയാണ്.

പ്രസിഡന്റിന്റെ പ്രവചനാതീതമായ തീരുമാനങ്ങള്‍, അടുത്ത നീക്കം എന്തായിരിക്കുമെന്ന ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതികള്‍ എവയെല്ലാം കൂടുതല്‍ വാതുവെയ്പിലേക്കു നയിക്കുകയും ഇതിലൂടെ കമ്പനികള്‍ക്ക് കൂടുതല്‍ ഫീസ് ലഭിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം വെനസ്വേലിയന്‍ യുദ്ധം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ച് പന്തയത്തിലൂടെ നാലു ലക്ഷം ഡോളര്‍ സ്വന്തമാക്കിയ അമേരിക്കന്‍ സൈനീകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ പന്തയമാര്‍ക്കറ്റ് ചര്‍ച്ച സജീവമായത്. പോളിമാര്‍ക്കറ്റില്‍ നിന്നാണ് സൈനീകന്‍ 4 ലക്ഷം ഡോളര്‍ പന്തയത്തിലൂടെ സ്വന്തമാക്കിയത്. ഈ കമ്പനിയുടെ പങ്കാളിയാണ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂണിയര്‍. മറ്റൊരു ഓണ്‍ലൈന്‍ പന്തയ കമ്പനിയായ കല്‍ഷിയുടെ ഉപദേഷ്ടാവുമാണ് ജൂണിയര്‍ ട്രംപ്.

ഈ ഓണ്‍ലൈന്‍ സൈറ്റുകള്‍ ദിവസേന പുതിയ പ്രവചന ചോദ്യങ്ങള്‍ സൃഷ്ടിക്കേ ണ്ടതുണ്ട്. ട്രംപിന്റെ അനിശ്ചിത സ്വഭാവം ഇത് നടക്കുമോ ഇല്ലയോ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ക്ക് വലിയ സാധ്യത സൃഷ്ടിക്കുന്നു. ട്രംപ് ഇറാനിലേക്ക് സൈന്യം അയയ്ക്കുമോയെന്ന് ചോദിച്ച പോളിമാര്‍ക്കറ്റ് ഇവന്റില്‍ ഏപ്രില്‍ എട്ടിനു മാത്രം ഒരുലക്ഷം ലക്ഷം പന്തയങ്ങള്‍ നടന്നു. യുദ്ധവുമായി ബന്ധപ്പെട്ടതല്ലാത്ത വിഷയങ്ങളിലും പന്തയങ്ങള്‍ ഉയരുന്നു: വെനിസ്വേലയെ ആരെ പിന്തുണക്കും? മാര്‍പാപ്പയ്‌ക്കെതിരായ ട്രംപിന്റെ വിമര്‍ശനങ്ങള്‍ തുടരുമോ? ഗ്രീന്‍ലാന്‍ഡ് കൈവശപ്പെടുത്തുമോ? തുടങ്ങിയവ.

വിര്‍ജീനിയ ടെക്കിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ക്വോക് പിംഗ് സാംഗിന്റെ അഭിപ്രായത്തില്‍ ‘ട്രംപ് തന്നെയാണ് ഈ മാര്‍ക്കറ്റുകളുടെ ആധാരം. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും പ്രവചനാതീതമാണ. ‘ക്രിപ്‌റ്റോ വിശകലന സ്ഥാപനമായ ഡ്യൂണ്‍ പറയുന്നതനുസരിച്ച്, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പന്തയങ്ങളാണ് ഏറ്റവും വലിയ വിഹിതം, എന്നാല്‍ രാഷ്ട്രീയം രണ്ടാമതാണ്.

ട്രംപ് ഭരണകൂടം ലളിതമായ നിയന്ത്രണ സമീപനം സ്വീകരിച്ചതോടെ ഈ പന്തയഓണ്‍ലൈന്‍ വളര്‍ന്നു. ട്രംപ് കുടുംബത്തിന്റെ ട്രംപ് ഓര്‍ഗനൈസേഷന്‍ ട്രൂത്ത് പ്രടിക്ട്ട് എന്ന സ്വന്തം പ്രവചന മാര്‍ക്കറ്റ് തുടങ്ങാനുള്ള ശ്രമത്തിലുമാണ്.

ട്രംപിന്റെ ഇറാന്‍ നയമാണ് അടുത്തിടെ ഏറ്റവും കൂടുതല്‍ പന്തയം നടന്നത്. ഏപ്രില്‍അഞ്ചു മുതല്‍ എട്ടു വരെ മാത്രം ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് 413 മില്യണ്‍ പന്തയങ്ങള്‍ നടന്നു, മൊത്തം 100 മില്യണ്‍ ഡോളറിലധികം പണം പന്തണയം വെച്ചതായി ഡ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.ഡ്യൂണ്‍ ട്രംപിനെ ”പ്രവചനാതീതതയുടെ യന്ത്രം” എന്ന് വിശേഷിപ്പിച്ചു, അദ്ദേഹത്തിന്റെ ”ട്വീറ്റുകള്‍ വഴി ഭരണം” മാര്‍ക്കറ്റുകളെ ശക്തമായി സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

ട്രംപ് ജൂനിയറുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വക്താവ് ആന്‍ഡ്രൂ സുരാബിന്റെ പ്രതികരണം ‘ഇത് അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ പ്രചാരണം മാത്രമാണ്. അദ്ദേഹം സര്‍ക്കാര്‍ നയങ്ങളില്‍ പങ്കില്ലെന്നുമായിരുന്നു.

Trump’s threats against Iran generate huge profits in online prediction market: Trump’s son is also a partner in Polymarket

Share Email
Top