ഒപെകിൽ നിന്ന് പിന്മാറി യുഎഇ; 59 വർഷത്തെ ബന്ധം മെയ് 1 ന് അവസാനിക്കും

ഒപെകിൽ നിന്ന് പിന്മാറി യുഎഇ; 59 വർഷത്തെ ബന്ധം മെയ് 1 ന് അവസാനിക്കും
Share Email

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ച് അന്താരാഷ്ട്ര എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് (OPEC), ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. 1967 മുതൽ സംഘടനയിൽ അംഗമായിരുന്ന യുഎഇയുടെ ഈ നിർണ്ണായക തീരുമാനം മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. വിപണിയിലെ പുതിയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റമാണിതെന്ന് യുഎഇ വ്യക്തമാക്കി.

കൂടുതൽ സ്വതന്ത്രമായ എണ്ണ ഉത്പാദനമാണ് പിന്മാറ്റത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിക്ഷേപകരോടുള്ള കടമകൾ നിറവേറ്റുന്നതിനും നിയന്ത്രണങ്ങളില്ലാത്ത ഉത്പാദനം അനിവാര്യമാണെന്ന് യുഎഇ അറിയിച്ചു. അഞ്ച് പതിറ്റാണ്ടിലധികം നീണ്ട സഹകരണം അവസാനിപ്പിക്കുന്നത് ആഗോള എണ്ണവിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കും.

ഒപെക് നിയന്ത്രണങ്ങൾ ഒഴിവാകുന്നതോടെ യുഎഇക്ക് ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും കൂടുതൽ വരുമാനം കണ്ടെത്താനും സാധിക്കും. മുൻപ് ഖത്തറും അംഗത്വം ഉപേക്ഷിച്ചിരുന്നുവെങ്കിലും യുഎഇയുടെ പിന്മാറ്റം സംഘടനയ്ക്ക് വലിയ തിരിച്ചടിയാണ്. രാജ്യാന്തര തലത്തിൽ എണ്ണ വിലയെയും വിതരണത്തെയും ഈ തീരുമാനം എപ്രകാരം ബാധിക്കുമെന്ന് വിപണി ഉറ്റുനോക്കുകയാണ്.

UAE to exit OPEC after 59 years; Decision effective from May 1

Share Email
LATEST excelnclexrn
Top