വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ച പരാജയ പ്പെട്ടത് യുറേനിയം സമ്പുഷ്ടീകരണത്തെ ച്ചൊല്ലിയെന്ന് റിപ്പോർട്ട്. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തലാ ക്കുമോ എന്നും നിലവിലുള്ള ശേഖരം ഉപേക്ഷിക്കുമോ എന്നുമായിരുന്നു അമേരി ക്ക പ്രധാനമായും മുന്നോട്ടുവെച്ച ചോദ്യം.
യുറേനിയം സമ്പുഷ്ടീകരണത്തിൽ 20 വർഷത്തെ വിലക്ക് വേണമെന്ന അമേരി ക്കൻ നിലപാടും അഞ്ചു വർഷം മാത്രം നൽകാമെന്ന ഇറാന്റെ മറുപടിയുമാണ് പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാ ബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്നു ‘ആക്സി യോസ്’ റിപ്പോർട്ട് ചെയ്തു.
അഞ്ചു വർഷത്തേക്ക് മാത്രം സമ്പുഷ്ടീ കരണം നിർത്തിവെക്കാമെന്ന ഇറാന്റെ നിലപാട് ഇരുപക്ഷവും തമ്മിലുള്ള അഭിപ്രാ യവ്യത്യാസം തുറന്നുകാട്ടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഇറാൻ യുറേ നിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തലാക്കുമോ എന്നും നിലവിലുള്ള ശേഖരം ഉപേക്ഷിക്കുമോ എന്നതുമാ യിരുന്നു ചർച്ചകളിൽ ഉയർന്ന പ്രധാന തർക്കവിഷയം.
സമ്പുഷ്ടീകരിച്ച മുഴുവൻ യുറേനിയവും ഇറാനിൽ നിന്ന് മാറ്റണമെന്ന അമേരിക്കൻ പ്രതിനിധികളുടെ ആവശ്യത്തോട്, അ ന്താരാഷ്ട്ര നിരീക്ഷണത്തിൽ യുറേനി യത്തിന്റെ തീവ്രത കുറയ്ക്കാം എന്നായിരു ന്നു ഇറാന്റെ നിലപാട്.
അതേസമയം, യുറേനിയം സമ്പുഷ്ടീ കരണം 12.5 വർഷത്തേക്ക് നിർത്തിവെ ക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും ധാരണയിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ഇയാൻ ബ്രെമ്മർ ചൊവ്വാഴ്ച രാവിലെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. വരും ദിവസങ്ങളിൽ ഇത് കേന്ദ്രീകരിച്ചാവും ചർച്ച.
US-Iran talks fail over uranium enrichment











