വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടുന്നതിനായി തയാറാക്കിയ രഹസ്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പന്തയത്തിനായി പങ്കുവെച്ച് ലക്ഷക്കണക്കിന് ഡോളര്‍ ലാഭം നേടിയ യുഎസ് സൈനീകനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ ഗുരുതരമായ കുറ്റകൃത്യങ്ങ ളാണ് ചുമത്തിയിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി മൂന്നിന് അമേരിക്കന്‍ സൈന്യം വെനസ്വേലിയയില്‍ നടത്തി സൈനീക നീക്കത്തില്‍ പങ്കാളിയായിരുന്ന യുഎസ് ആര്‍മി സ്പെഷല്‍ ഫോഴ്സിലെ മാസ്റ്റര്‍ സാര്‍ജന്റ് ഗന്നണ്‍ കെന്‍ വാന്‍ ഡൈക്കിനെതിരേയാണ് ഗുരുതരമായ കുറ്റം ചുമത്തിയിട്ടുളളത്. പോളീമാര്‍ക്കറ്റ് എന്ന ഓണ്‍ലൈന്‍ പ്രവചന പ്ലാറ്റ്‌ഫോമിലാണഅ ഈ സൈനീകന്‍ രഹസ്യവിവരങ്ങള്‍ ഉപയോഗിച്ച് പന്തയം വെച്ചത്.
ഇയാളുടെ ലാഭത്തിനായി സര്‍ക്കാര്‍ രഹസ്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തത് ഉള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് വാന്‍ ഡൈക്കിനെതിരെ ചുമത്തിയിരിക്കുന്നത്. വയര്‍ ഫ്രോഡ്, കൊമോഡിറ്റീസ് ഫ്രോഡ്, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഗ്രാന്‍ഡ് ജൂറി ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. രഹസ്യ വിവരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നത് ദേശീയ സുരക്ഷയ്ക്കെതിരായ ഗുരുതര ലംഘനമാണെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. മഡുറോയെ പിടികൂടുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് സൈനീകന്‍ പോളീമാര്‍ക്കറ്റില്‍ 33,000 ഡോളര്‍ നിക്ഷേപിച്ചു. ഇതാണ് നാലുലക്ഷം ഡോളര്‍ ലാഭമുണ്ടാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
US soldier arrested for profiting $400,000 by sharing secret information on capturing Venezuelan preside















