പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുമോ : വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും രണ്ടാം ഘട്ട ചർച്ച അനിശ്ചിതത്വത്തില്‍

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുമോ : വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും രണ്ടാം ഘട്ട ചർച്ച അനിശ്ചിതത്വത്തില്‍

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള വെടി നിർത്തൽ അവസാ നിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി യുള്ളപ്പോൾ  ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷം ആകുമോ എന്ന ആശങ്ക. രണ്ടാംഘട്ട ചർച്ച സംബന്ധിച്ച് അനിശ്ചിതത്വം ഇപ്പോഴും നിലനിൽ ക്കുകയാണ്.

മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്ന തിനിടെ യാണ്  ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പല്‍ യുഎസ് സേന പിടിച്ചെടുത്തതും തുടർന്ന് രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ച ആശങ്കയിൽ ആയതും. ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇറാന്‍ തീരുമാ നിച്ചതെന്നാണ് വിവരം.

ഇറാന്റെ കീഴടങ്ങല്‍ പ്രതീക്ഷിക്കേണ്ടെന്ന്  ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കില്ലെന്ന സൂചനകള്‍ പുറത്തുവന്ന തോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ഔദ്യോഗിക പ്രതികരണം ഇറാന്‍ നല്‍കിയിട്ടില്ലെങ്കിലും ഹോര്‍മൂസിലെ ഇടപെടലില്‍ ഇറാന്‍ കടുത്ത അതൃപ്തിയിലാണ്.

അമേരിക്കയുടെ നടപടിയില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ പ്രതിക രിച്ചിരുന്നു. വെടിനിര്‍ത്തലിന് ഇടയിലും ഇറാന്റെ കപ്പലുകള്‍ക്ക് അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തിയതും ഇറാനെ ചർച്ചയിൽ നിന്നും പിന്മാറാൻ  കാരണ മാകുന്നു.

അമേരിക്കൻ  ഉപരോധം അവസാനിപ്പി ക്കാതെ ചര്‍ച്ചയ്ക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വ ത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ട്.

Will the Middle East conflict escalate again? With only hours left for the ceasefire to end, the second phase of talks remains uncertain.

Share Email
LATEST
Top