എറിക് സ്വാൾവെല്ലിനെതിരേ  ലൈംഗികാതിക്രമ ആരോപണങ്ങളുമായി പത്രസമ്മേളനം വിളിച്ചു യുവതി  

എറിക് സ്വാൾവെല്ലിനെതിരേ  ലൈംഗികാതിക്രമ ആരോപണങ്ങളുമായി പത്രസമ്മേളനം വിളിച്ചു യുവതി  

ന്യൂയോർക്ക്:  ഡെമോക്രാറ്റിക് പാർട്ടി അംഗവും അമേരിക്കൻ കോൺഗ്രസ് പ്രതിനിധിയുമായിരുന്ന എറിക് സ്വാൾ വെല്ലിനെതിരെ  ഗുരുതരമായ ലൈംഗി കാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച യുവതി പത്രസമ്മേളനം നടത്തി. 2018ൽ സ്വാൾവെൽ തന്നെ ബലാത്സംഗം നടത്തിയെന്നാരോപിച്ച്  ലോണ്ണ ഡ്രൂസ് എന്ന യുവതിയാണ് പത്രസമ്മേളനം നടത്തിയത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ് സ്വാൾ വെൽ തന്നെ ഒരു . പരിപാടിയിലേക്ക് ക്ഷണിക്കുകയും തനിക്ക് നല്കിയ  വെള്ളത്തിൽ  മയക്കുമരുന്ന് കലർത്തിയതായി സംശയിക്കുന്നതായും ഡ്രൂസ് പറഞ്ഞു. ഹോട്ടൽ മുറിയിൽ  വെച്ച് തന്നെ ബലാത്സംഗം ചെയ്തതായും അവർ പറഞ്ഞു. 

എന്നാൽ ആരോപണങ്ങളെ  നിഷേധിച്ച സ്വാൾവെല്ലിന്റെ അഭിഭാഷക സാറ അസാ രി ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പ്രചാരണമാണെന്നുംകൂട്ടിച്ചേർത്തു.സ്വാൽവെല്ലിനെതിരെയുളള ആരോപണങ്ങൾ അന്വേഷിക്കാൻ ഹൗസ് എതിക്‌സ് കമ്മിറ്റിയും നടപടി തുടങ്ങി. 

Woman calls press conference to accuse Eric Swalwell of sexual assault

Share Email
Top