മമത രാജി വെച്ചില്ല: ഗവർണർ പിടിച്ചു പുറത്താക്കി, ബംഗാളിൽ നാടകീയത തുടരുന്നു 

മമത രാജി വെച്ചില്ല: ഗവർണർ പിടിച്ചു പുറത്താക്കി, ബംഗാളിൽ നാടകീയത തുടരുന്നു 

 കൊല്‍ക്കത്ത: നിയമസഭാ തെര ഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാകാത്ത മമതാ ബാനർജിയെ പുറത്താക്കി ഗവർണർ. പശ്ചിമ ബംഗാള്‍ നിയമസഭ  ഗവർണർ പിരിച്ചുവിട്ടു. ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതേസ മയം, ബിജെപിയുടെ നിയമസഭാ കക്ഷി യോഗം നാളെ ചേരും. സുവേന്ദു അധികാരിയെ നേതാവായി തെരഞ്ഞെടുക്കും.

തെരഞ്ഞെടുപ്പു കമ്മിഷന്റെ വൃത്തികെട്ട കളിയാണ് ബംഗാൾ തെരഞ്ഞെടുപ്പിൽ നടന്നതെന്നും മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്നും മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. രാജി നൽകാൻ ലോക്ഭ വനിൽ പോകില്ല. 

തുടർച്ചയായ  നാലാം  തവണയും അധി കാരം ലക്ഷ്യമിട്ടിറങ്ങിയ മമതയ്ക്ക് ഇക്കുറി കാലിടറി. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ മമത ബാനര്‍ജി സുവേന്ദു അധികാരി പരാജയപ്പെടാത്തി. 207 സീറ്റ് നേടിയാണ് ബിജെപി ഇക്കുറി ചരിത്ര വിജയം നേടിയത്. 80 സീറ്റാണ് തൃണമൂല്‍ നേടിയത്. കോണ്‍ഗ്രസ് രണ്ടും സിപിഎം ഒരു സീറ്റും നേടി

Mamata did not resign: Governor arrested and expelled her, drama continues in Bengal

Share Email
Top