തിരുവനന്തപുരം: ശബരിമല നെയ്യ് വിതരണവു മായി ബന്ധപ്പെട്ട ക്രമക്കേടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിയാകും. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.. മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജികുമാറിനെയും പ്രതി ചേര്‍ക്കും. ഹൈക്കോ ടതി നിര്‍ദേശ പ്രകാരമാണ് എസ്‌ഐടി രൂപീകരിച്ചത്.
ശബരിമല മില്‍മ നെയ്യ് ഇടപാട് കരാറില്‍ നിര്‍ണായകമായത് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്ന മുരാരി ബാബുവിന്റെ റിപ്പോര്‍ട്ടാണ്. മില്‍മയുടെ നെയ്യ് ഉപയോഗിച്ചാല്‍ അരവണയുടെ ഗുണമേന്‍മ കൂടുമെന്ന് റിപ്പോര്‍ട്ട് നല്‍കി. പ്രസാദ കൂട്ട് ഒന്നിന് 10 ലിറ്റര്‍ നെയ്യില്‍ നിന്ന് ഏഴ് ആക്കി കുറയ്ക്കാമെന്നും എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആയ മുരാരി ബാബു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ശബരിമലയിലെ മെയിന്‍ സ്റ്റോറിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടെ ന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. 2017 മുതല്‍ 2020 വരെയുള്ള കാലത്ത് 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍. മെയിന്‍ സ്റ്റോര്‍ സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നെയ് ക്രമക്കേടിന് പിന്നാലെയാണ് തട്ടിപ്പിന്റെ മറ്റ് വിവരങ്ങള്‍ കൂടി പുറത്തുവന്നത്
P.S. Prashanth will also be named an accused in the Sabarimala ghee irregularity case.

















