നൈജീരിയയിലെ സ്‌കൂളുകളില്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ 80 കുട്ടികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ സ്‌കൂളുകളില്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ 80 കുട്ടികളെ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിലെ സ്‌കൂളുകളില്‍ കഴിഞ്ഞ ഒരാഴ്ച്ച ഉണ്ടായ വിവിധ ആക്രമണങ്ങള്‍ക്ക് പിന്നാലെ 80 കുട്ടികളെ കാണാതായതായി അധികരൃതര്‍ അറിയിച്ചു. സായുധ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇവരെ കാണാതായതെന്നു സ്്കൂള്‍ അധികൃതരും മുഷ്യാവകാശ സംഘടനയും അറിയിച്ചു.
നൈജീരിയയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സംഘര്‍ഷബാധിതമായ ബോര്‍ണോ സംസ്ഥാനത്തിലെ ഒരു പ്രൈമറി സ്‌കൂളിലാണ് ആക്രമികള്‍ സംഘര്‍ഷമുണ്ടാക്കിയത്. അസ്‌കിറ ഉബ, ചിബോക്ക് പ്രദേശങ്ങളിലായി 42 കുട്ടികളെ സായുധസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി.

ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ അറിയിച്ചതനുസരിച്ച്, ഈ ആക്രമണം നടന്നത് സാമ്ബിസ വനത്തിനടുത്തുള്ള മുസ്സ ഗ്രാമത്തിലായിരുന്നു. ബോക്കോഹാം സംഘത്തിന്റെയും അതിന്റെ സഹ സ്ഥാപനമായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്ന ഐഎസ് അനുബന്ധ സംഘത്തിന്റെയും ശക്തികേന്ദ്രമാണ് ഈ പ്രദേശം.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഒയോ സംസ്ഥാനത്തിലെ രണ്ട് ഹൈസ്‌കൂളുകളും വെള്ളിയാഴ്ച മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമിക്കപ്പെട്ടു. അവിടെ നിന്ന് കുറഞ്ഞത് 40 കുട്ടികളെയെങ്കിലും തട്ടിക്കൊണ്ടുപോയതായി ആംനസ്റ്റിയുടെ നൈജീരിയ വിഭാഗം അറിയിച്ചു. ഈ പ്രദേശത്ത് ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ അപൂര്‍വമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തട്ടിക്കൊണ്ടുപോകല്‍ ഭീഷണി കാരണം നിരവധി കുട്ടികള്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സ്‌കൂള്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനെന്ന പേരില്‍ കുടുംബങ്ങള്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണെന്നും മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നല്‍കി. സംഭവങ്ങള്‍ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവ രാമെ ന്ന വാഗ്ദാനങ്ങള്‍ അധികാരികള്‍ ഒരിക്കലും പാലിക്കാറില്ലെന്നും ആംനസ്റ്റി ആരോപിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭ്യമാകുന്നില്ലെന്നും സംഘടന വ്യക്തമാക്കി.

80 children kidnapped after attacks on schools in Nigeria

Share Email
Top