ഇറാന്‍ സംഘര്‍ഷത്തിനിടെ നിര്‍ണായക ബ്രിക്‌സ് വിദേശമന്ത്രിമാരുടെ യോഗം ന്യൂഡല്‍ഹിയില്‍ തുടങ്ങി: അമേരിക്കന്‍ ഇടപെടലുകളെ അപലപിച്ച് പ്രമേയത്തിന് നീക്കവുമായി ഇറാന്‍

ഇറാന്‍ സംഘര്‍ഷത്തിനിടെ നിര്‍ണായക ബ്രിക്‌സ് വിദേശമന്ത്രിമാരുടെ യോഗം ന്യൂഡല്‍ഹിയില്‍ തുടങ്ങി: അമേരിക്കന്‍ ഇടപെടലുകളെ അപലപിച്ച് പ്രമേയത്തിന് നീക്കവുമായി ഇറാന്‍

ന്യൂഡല്‍ഹി: ഇറാന്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ബ്രികസ്് രാഷ്ട്രങ്ങളിലെ വിദേശ മന്ത്രിമാരുടെ യോഗം ന്യൂഡല്‍ഹിയില്‍. ഈ കൂട്ടായ്മയുടെ നിലനില്പു പോലും പ്രതിസന്ധിയിലാകുമോ എന്ന ചോദ്യം ഉയരുന്ന ഘട്ടത്തിലാണ് ദില്ലിയില്‍ യോഗം. ബ്രിക്‌സ് കൂട്ടായ്മ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തെ യാണ് നേരിടുന്നത്. അംഗരാജ്യങ്ങള്‍ക്കിടയിലെ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍ ഒരു പക്ഷം ചേരാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമ്പത്തിക കൂട്ടായ്മ എന്ന നിലയില്‍ നിന്ന് രാഷ്ട്രീയ ശക്തിയായി മാറാനുള്ള ബ്രിക്‌സിന്റെ ശ്രമങ്ങള്‍ക്ക് ഈ അന്താരാഷ്ട്ര പ്രതിസന്ധി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.


ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് പുറമെ പുതുതായി അംഗത്വം ലഭിച്ച ഇറാന്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഗള്‍ഫ് മേഖലയിലെ ഇസ്രായേല്‍ – അമേരിക്കന്‍ ഇടപെടലുകളെ അപലപിച്ചു കൊണ്ടുള്ള സംയുക്ത പ്രസ്താവന ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്ന് നേടിയെടു ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ന്യൂഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ നയിക്കുന്ന വ്യവസ്ഥിതികള്‍ക്ക് ബദലായി ബ്രിക്‌സിനെ മാറ്റാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാക്ചി ഈ വിഷയം യോഗത്തില്‍ ശക്തമായി ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എങ്കിലും, യുഎഇ പോലുള്ള മറ്റ് അംഗരാജ്യങ്ങളുടെ സാന്നിധ്യം ഈ വിഷയത്തില്‍ ഒരു പൊതുസമ്മത പ്രസ്താവന ഇറക്കുന്നത് പ്രയാസകരമാക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളു മായി യുഎഇ പുലര്‍ത്തുന്ന തന്ത്രപരമായ ബന്ധം ഇതിന് തടസ്സമാണ്. 2026-ല്‍ ബ്രിക്‌ സിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ വിരുദ്ധ ധ്രുവങ്ങളെ ഏകോപിപ്പിക്കുക എന്നത് വലിയ നയതന്ത്ര വെല്ലുവി ളിയാണ്.റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നേരിട്ട് യോഗത്തില്‍ പങ്കെടുക്കു ന്നുണ്ട്. പാശ്ചാത്യ ഉപരോധങ്ങളെ നേരിടുന്ന റഷ്യയെ സംബന്ധിച്ചിടത്തോളം, ബ്രിക്‌സിനെ ശക്തിപ്പെടുത്തുന്നത് തങ്ങളുടെ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇറാന്‍ വിഷയത്തില്‍ ചൈന പാലിക്കുന്ന സന്തുലിത നിലപാട് ഇതിലൂടെ വ്യക്തമാകുന്നു.

A crucial BRICS foreign ministers’ meeting begins in New Delhi amid Iran tensions: Iran moves resolution condemning US interference

Share Email
LATEST excelnclexrn
Top