ഉടുപ്പില്‍ മുഖ്യമന്ത്രിയുടെ ഒപ്പ് വേണം; ആഗ്രഹം സഫലമാക്കി കുട്ടിക്കൂട്ടം

ഉടുപ്പില്‍ മുഖ്യമന്ത്രിയുടെ ഒപ്പ് വേണം; ആഗ്രഹം സഫലമാക്കി കുട്ടിക്കൂട്ടം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ നേരില്‍കാണണമെന്നും ഓട്ടോഗ്രാഫ് വാങ്ങണമെന്നുമുളള ആഗ്രഹവുമായി തലസ്ഥാനത്തെത്തിയ കുട്ടിക്കൂട്ടത്തിന് ആഗ്രഹ സാഫല്യം. കോഴിക്കോട് കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അന്‍ഫ, ഫാത്തിമ, മെഹ് വിഷ് മര്‍യം, ഫസിം മിറാസ്, ആമിന മെഹക്, ആദം, ഐ ദിന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ നേരില്‍കണ്ട് സ്‌നേഹം പങ്കിടണമെന്ന് വീട്ടുകാരുമായി വാശിപിടിച്ച് തലസ്ഥാനത്തേക്ക് എത്തിയത്.

\മാതാപിതാക്കളായ മുഹമ്മദ്, ഫാജിഷ മുഹമ്മദ്, ഷംസീര്‍, അഫീറ ഷംസീര്‍, സുള്‍നാസ്, മജ്‌സിയ സുല്‍നാസ് എന്നിവരാണ് മുഖ്യമന്ത്രിയെ കാണാനുള്ള കുട്ടികളുടെ ആഗ്രഹം സാധിക്കാന്‍ മുന്നിട്ടിറങ്ങിയത്. മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കുമോയെന്ന് ഉറപ്പില്ലായിരുന്നെന്നും ആഗ്രഹം നടന്നതില്‍ അത്യധികം സന്തോഷമുണ്ടെന്നും കുട്ടികളും മാതാപിതാക്കളും പറയുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് തിരുവനന്തപുരത്ത് എത്തിയ ഇവര്‍ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

കുട്ടികളെയും മുഖ്യമന്ത്രി വി.ഡി സതീശന്‍ ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.ഫോട്ടോ സെഷന് ശേഷം മുഖ്യമന്ത്രിയുടെ ഒപ്പ് വേണമെന്ന് പറഞ്ഞ കുട്ടികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ ഒപ്പ് വാങ്ങിയത് മുഖ്യമന്ത്രിയില്‍ ചിരി പടര്‍ത്തി. ”നല്ല അടിപൊളി ഡ്രസ്സാണല്ലോ” എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശന്റെ കമന്റ്. മുഖ്യമന്ത്രിയുടെ ഒപ്പുള്ള വസ്ത്രങ്ങള്‍ കഴുകാന്‍ പോലും സമ്മതിക്കില്ലെന്നും എക്കാലവും സൂക്ഷിച്ചു വെക്കുമെന്നും കുട്ടികള്‍ പറയുന്നു.
A group of children fulfilled their wish by wanting the Chief Minister’s signature on their clothes.

Share Email
LATEST excelnclexrn
Top