നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ അന്തരിച്ചു: അപകടം നടന്നത് അടൂരില്‍

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ അന്തരിച്ചു: അപകടം നടന്നത് അടൂരില്‍

പത്തനംതിട്ട: അടൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ നടന്‍ സന്തോഷ് കെ നായര്‍ അന്തരിച്ചു. അടൂര്‍ എം.സി റോഡില്‍ പുതുശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണഅ അപകടം. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റു.

ഇന്നു രാവിലെ ആറോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു സന്തോഷും കുടുംബവും. എതിരേ വന്ന ലോറിയുമായി കാര്‍ കൂട്ടിടിടിക്കുകയായിരുന്നു.കാറില്‍ നിന്നും വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്.

Actor Santosh K Nair passes away in a car accident: The accident took place in Adoor

Share Email
Top