തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നേതൃത്വ ത്തിനെതിരേ രൂക്ഷവിമർശനം. വിവിധജില്ലകളിലെയോഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംഇടുക്കിജില്ലാകമ്മിറ്റിയിലും, ആലപ്പുഴയിലുംസംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം ഉണ്ടായി.
മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ്നൽകിയപ്പോഴുംഎംഎം മണിയെ തഴഞ്ഞതിനെതിരേ ഇടുക്കിയിൽ വ്യാപക പ്രതിഷേധംഉണ്ടായി.കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നതാണ് റോഷി അഗസ്റ്റിന്റെ തോൽവിയിലേക്ക് നയിച്ചത്. പീരുമേട്ടിൽചിലസിപിഐ നേതാക്കൾ വിട്ടുനിന്നെന്നും ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാകമ്മി റ്റിയിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.കണ്ണൂർജില്ലാകമ്മിറ്റിപിരിച്ച് വിടണമെന്നാണ് ആവശ്യപ്പെട്ടത്. തെര ഞ്ഞെടുപ്പിൽ തകർന്നടിയാൻ കാരണം കണ്ണൂർ പാർട്ടിയിലെ പ്രശ്നങ്ങളാണ്. എംവി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യമുയർന്ന യോഗത്തിൽ പിണറായി ശൈലി ക്കെതിരെയും അതിരൂക്ഷ വിമർശനമാണ് ഉണ്ടായത്.
Assembly elections: CPM leadership criticized for defeat
നിയമസഭാ തെരഞ്ഞെടുപ്പ്: തോൽവിയിൽ സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം
May 19, 2026 1:10 pm















