pulimoottil

അട്ടപ്പാടി മധുകൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു

അട്ടപ്പാടി മധുകൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു

കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയെ വെറുതേവിട്ടു.  ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെയാണ് ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്.

ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.

2018 ഫെബ്രുവരി 22-നാണ് മുക്കാലിയില്‍, ആദിവാസി യുവാവായ മധുവിനെ ഒരുസംഘം മോഷണക്കുറ്റം ആരോപിച്ച് കൈകള്‍ ബന്ധിച്ച് മര്‍ദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ മധു മരിച്ചു.

Attappadi Madhu murder case: First accused acquitted

Share Email
LATEST excelnclexrn
More Articles
Top