വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ പേപ്പര്‍ ഫാക്ടറിയില്‍ രാസടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കാണാതായ ആറു തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതടെ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. ഒന്‍പതു തൊഴിലാളികളെയാണ് അപകടത്തെ തുടര്‍ന്നു കാണാതായത്. ഇനിയും മൂ്ന്നു തൊഴിലാളികളെക്കൂടി കണ്ടെത്താനുണ്ടെന്നും
ലോംഗ്‌വ്യൂ ഫയര്‍ ചീഫ് ബ്രാഡ് ഹാനിംഗ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും, ഇത് അടുത്ത കാലത്തെ വാഷിംഗ്ടണ്‍ സംസ്ഥാന ചരിത്രത്തിലെ വലിയ അപകടമാണെന്നും സംസ്ഥാന അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ലോംഗ്‌വ്യൂ നഗരത്തിലുള്ള നിപ്പോള്‍ ഡൈനാവേവ് എന്ന പേപ്പര്‍ മില്ലില്‍ രാസടാങ്കര്‍ പൊട്ടിയത്. പേപ്പര്‍ നിര്‍മ്മാണ പ്രക്രിയയില്‍ ഉപയോഗിക്കുന്ന ”വൈറ്റ് ലിക്കര്‍” എന്ന രാസമിശ്രിതം അടങ്ങിയിരുന്ന ടാങ്കാണ് പൊട്ടിത്തെറിച്ചത്. ഈ സ്‌ഫോടനത്തില്‍ മില്ലിന്റെ വലിയൊരു ഭാഗം തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.
സ്‌ഫോടനത്തിനുശേഷം രണ്ട് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് അവര്‍ മരിച്ചു. തെരച്ചിലില്‍ ആറു മൃതദേഹങ്ങളും തൊഴിലാളികള്‍ സാധാരണ ഒത്തുചേരുന്ന ഒരു വിശ്രമമേഖലയിലാണു കണ്ടെത്തിയതെന്ന് ലോംഗ്‌വ്യൂ ഫയര്‍ ബറ്റാലിയന്‍ ചീഫ് മാള്‍ട്ട് ആമോസ് പറഞ്ഞു. ഷിഫ്റ്റ് മാറുന്ന സമയത്തായിരുന്നു അപകടമുണ്ടായത്, ആ സമയത്ത് തൊഴിലാളികള്‍ അവിടെ കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Bodies of six workers missing after chemical tanker explosion at Washington paper factory found















