ആഘോഷം ആരംഭിച്ച് കെ പി സി സി ആസ്ഥാനം

ആഘോഷം ആരംഭിച്ച് കെ പി സി സി ആസ്ഥാനം

തിരുവനന്തപുരം: രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നതോടെ 90 ലധികം സീറ്റിൽ ലീഡ് നേടിയതോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നിൽ യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ. ഒന്നാം ഘട്ടത്തിലെ പിരിമുറുക്കത്തിനു പിന്നാലെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ യുഡിഎഫ് ശക്തമായി ലീഡ് നേടിയതോടെ കെപിസിസി ആസ്ഥാനത്ത് ആഹ്ളാദം അലതല്ലി.

സ്വർണം കട്ടവനാരപ്പാ. സഖാക്കളാണേ അയ്യപ്പാ തുടങ്ങിയ ഗാനങ്ങളുമായി പ്രവർത്തകർ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ ആവേശത്തോടെ നിന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ കെപിസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് തെരഞ്ഞെടുപ്പ് ഫലം ബിഗ് സ്ക്രീനിലൂടെ കണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കത്തിൽ പിന്നിലായെന്ന വാർത്ത പുറത്തു വന്നതോടെ ആഹ്ളാദം പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിച്ചു.

Celebration begins at KPCC headquarters

Share Email
Top