മൗനം വെടിഞ്ഞ് ചെന്നിത്തല : സതീശനൊപ്പം  യുഡിഎഫ് ഉണ്ടാകും 

മൗനം വെടിഞ്ഞ് ചെന്നിത്തല : സതീശനൊപ്പം  യുഡിഎഫ് ഉണ്ടാകും 

തൃശൂർ : കോൺഗ്രസ്  മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളോട് പോലും പ്രതികരിക്കാതെ തിരുവനന്തപുരം വഴുതക്കാട് വസതിയിൽ നിന്നും തൃശ്ശൂരിലേ ക്ക് പോയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രതികരണം നടത്തി.

ഗുരുവായൂരെത്തി നിർമാല്യം തൊഴുത ശേഷമായിരുന്നു ചെന്നിത്തലയുടെ മാധ്യമ ങ്ങളോടുള്ള പ്രതികരണം. മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകു മെന്നും ചെന്നിത്തല പറഞ്ഞു  വി.ഡി. സതീശന് എല്ലാ ആശംസകളും നേരുന്ന തായും കൂട്ടിച്ചേർത്തു. പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കു ന്നതിനാണ് ജനവിധിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ദർശനത്തിനു ശേഷം ട്രെയിൻ മാർഗം അദ്ദേഹം തിരുവനന്തുപുര ത്തേക്ക് മടങ്ങി. 

Chennithala breaks silence: UDF will stand with Satheesan

Share Email
Top