തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യ മന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ യോഗം ചേർന്നു. പ്രഖ്യാപനം ഏതാനും മണിക്കൂറു കൾക്കുള്ളിൽ ഉണ്ടാകും.
നിലവിലെ സാഹചര്യത്തിൽ രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവരിൽ ഒരാളാവും മുഖ്യമന്ത്രിയാവുക. ഇന്ന് രാവിലെ ഡൽഹിയിൽ കോൺഗ്രസ് ഉന്നത നേതാക്കൾ ഇത് സംബന്ധിച്ച് അന്തിമ ആശയ വിനിമയം നടത്തി. തിരുവന ന്തപുരം വഴുതക്കാട് ഉള്ള രമേശിയുടെ വസതിയിൽ വൻതോതിൽ പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരവൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് 12 മണിയോടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്.
Chief Minister’s announcement soon: Satheesan or Chennithala













