ഡാളസ്: സാഹിത്യ ഒത്തു ചേരലുകളും, എഴുത്തുകാരും വായനക്കാരും മുഖാമുഖം സംവദിക്കുന്ന ചര്‍ച്ചകളായും എല്ലാ മാസങ്ങളിലും കേരള ലിറ്റററി സൊസൈറ്റി, സംഘടിപ്പിച്ചു പോരുന്നു. ഇത്തവണ
മുൻ പ്രസിഡൻ്റ് ഷാജു ജോണിൻ്റെ ആദ്യ കവിതാ സമാഹാരം കോർമ്പൽ’പുസ്ത കമാണ് ചർച്ച ചെയ്യുന്നുത്. 2026 മെയ് 17 ഞായർ 3 മണിക്ക് സ്റ്റോൺ വാൾ സ്ട്രീറ്റ്ലാണ് സംഘടിപ്പിക്കുന്നത്.
കേരള ലിറ്റററി സൊസൈറ്റി പ്രസിഡൻ്റ് അനശ്വരം മാമ്പിള്ളി അദ്ധക്ഷത വഹിക്കും. സാമുവേൽ പനവേലി ല്രാന പ്രസിഡൻ്റ്) , അഭിലാഷ് ചിറ്റേടത്ത്കാട്ടിൽ, അനൂപ കോശി എന്നിവർ പുസ്‌തക ചർച്ചയ്ക്ക് നേതൃത്വം നൽകും. പി. പി ചെറിയാൻ, ഹരിദാസ് തങ്കപ്പൻ, സി. വി ജോർജ്,ജോ സൻ ജോർജ്, റോസമ്മ ജോർജ്, ഫ്രാൻസിസ് തോട്ടത്തിൽ തുടങ്ങി സജീവ എഴുത്തുകാർ പങ്കെടുക്കും മെന്നു കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.
വാർത്ത: അനശ്വരം മാമ്പിള്ളി
Dallas: Kerala Literary Society, Dallas is organizing a book discussion.















