ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ മരണം രണ്ടായി

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ മരണം രണ്ടായി

ഹല്‍മഹേര: ഇന്തോനേഷ്യയിലെ ഹല്‍മഹേര ദ്വീപിലെ മൗണ്ട് ഡുകോണോ എന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കാണാതായ രണ്ട് സിംഗപ്പൂര്‍ പൗരന്മാര്‍ ഞായറാഴ്ച മരിച്ചതായി സ്ഥിരീകരിച്ചതായി പ്രാദേശിക രക്ഷാ ഏജന്‍സി അറിയിച്ചു.

ഗര്‍ത്തത്തിന്റെ അരികിലെ പാറ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഏജന്‍സി മേധാവി ഇവാന്‍ റംദാനി പറഞ്ഞു. പ്രതികൂല കാലാവസ്ഥയും മഴയും കാരണം അതീവ ദുഷ്‌കരമായ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്നും പ്രാദേശിക ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Death toll rises to two in Indonesian volcano eruption

Share Email
LATEST excelnclexrn
Top