വയനാട് പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന പ്രചാരണം, പരാതി നൽകി ദീപ്തി മേരി വർഗീസ്, അന്വേഷണം വേഗത്തിലാക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

വയനാട് പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന പ്രചാരണം, പരാതി നൽകി ദീപ്തി മേരി വർഗീസ്, അന്വേഷണം വേഗത്തിലാക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനായി കെപിസിസി ശേഖരിച്ച ഫണ്ട് തട്ടിയെടുത്തു എന്ന തരത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി. കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസാണ് ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. വ്യാജ സ്‌ക്രീൻ ഷോട്ടുകൾ നിർമ്മിച്ച് കോൺഗ്രസിനും യുഡിഎഫിനുമെതിരെ സോഷ്യൽ മീഡിയ വഴി അപവാദ പ്രചാരണം നടത്തിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. പുതിയ സർക്കാരിൽ ആഭ്യന്തരമന്ത്രിക്ക് നൽകുന്ന തന്റെ ആദ്യ പരാതിയാണിതെന്ന് ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.

ഈ വിഷയത്തിൽ വ്യാജപ്രചാരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നേരത്തെ തന്നെ ഡിജിപിക്ക് പരാതി നൽകിയിരുന്നതായി ദീപ്തി മേരി വർഗീസ് അറിയിച്ചു. എന്നാൽ ആ പരാതിയിലെ അന്വേഷണം നിലവിൽ മന്ദഗതിയിലാണ്. വ്യാജവാർത്തകൾ ചമച്ച കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തുന്നതിനായി മുൻപ് നൽകിയ പരാതിയിന്മേലുള്ള അന്വേഷണം ദ്രുതഗതിയിലാക്കണമെന്നാണ് ഇപ്പോൾ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതി ഫയലിൽ സ്വീകരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കർശന നിർദ്ദേശം നൽകി. രാഷ്ട്രീയ ലക്ഷ്യത്തോടെ സോഷ്യൽ മീഡിയ വഴി വ്യാജ സ്‌ക്രീൻ ഷോട്ടുകൾ നിർമ്മിച്ച് പ്രചരിപ്പിച്ച വ്യക്തികളെയും ഗ്രൂപ്പുകളെയും സൈബർ സെല്ലിന്റെ സഹായത്തോടെ എത്രയും വേഗം കണ്ടെത്താനാണ് നിർദ്ദേശം. അന്വേഷണ റിപ്പോർട്ട് വൈകാതെ തന്നെ ആഭ്യന്തര വകുപ്പിന് സമർപ്പിക്കും.

Share Email
LATEST excelnclexrn
More Articles
Top